Image

ടൂത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച 18 കാരിക്ക് ദാരുണാന്ത്യം

Published on 18 September, 2021
ടൂത് പേസ്റ്റാണെന്ന് കരുതി  എലിവിഷം കൊണ്ട് പല്ലുതേച്ച 18 കാരിക്ക് ദാരുണാന്ത്യം
മുംബൈ:   ടൂത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച്‌ എലിവിഷം കൊണ്ട് പല്ലുതേച്ചന്ന സംഭവത്തില്‍ 18 കാരിക്ക് ദാരുണാന്ത്യം. മുംബൈയിലെ ധാരാവി നിവാസിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ടൂത് പേസ്റ്റിന്റെയും എലിവിഷത്തിന്റെയും ട്യൂബുകള്‍ അലമാരയില്‍ അടുത്തടുത്ത് ഇരുന്നതാണ്   അബദ്ധം പറ്റാന്‍ കാരണമായതെന്നാണ് റിപോര്‍ട്.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ; രാവിലെ പത്തുമണിക്ക് ഉറക്കമുണര്‍ന്ന പെണ്‍കുട്ടി, അബദ്ധവശാല്‍ എലിവിഷം കൊണ്ട് പല്ലുതേക്കുകയായിരുന്നു. തേച്ച ഉടനെ തന്നെ അരുചിയും ദുര്‍ഗന്ധവും കാരണം അത് എലിവിഷമാണ് എന്ന് തിരിച്ചറിഞ്ഞ 18 കാരി ഉടനടി വാ കഴുകി. പക്ഷേ, ഇക്കാര്യം അറിഞ്ഞാല്‍ അമ്മ ചീത്ത പറഞ്ഞേക്കുമോ എന്ന് ഭയന്ന് കുട്ടി സംഗതി രഹസ്യമാക്കി വെക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അല്പനേരത്തിനുള്ളില്‍ തന്നെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനാല്‍ അവളെ ധാരാവിയിലുള്ള ഒരു ആശുപത്രിയില്‍ എത്തിച്ചുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ മൂന്നു ദിവസത്തോളം വയറുവേദന ശമനമില്ലാതെ തുടര്‍ന്ന ശേഷം മാത്രമാണ് പെണ്‍കുട്ടി തന്റെ അമ്മയോട് എലിവിഷം കൊണ്ട് പല്ലുതേച്ച കാര്യം പറഞ്ഞെതെന്നും, അപ്പോഴേക്കും വിഷം അവളുടെ ആന്തരികാവയവങ്ങളെ ബാധിച്ചു കഴിഞ്ഞിരുന്നുവെന്നും പൊലീസിനെ ഉദ്ധരിച്ച്‌ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക