Image

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍

Published on 18 September, 2021
വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച്ച നടത്തി.
പതിനഞ്ച് മിനുറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. സൗഹൃദസന്ദര്‍ശനം മാത്രമാണെന്നാണ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സുധാകരന്‍ പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫിനെ പരസ്യമായി പിന്തുണക്കുകയും കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിക്കുന്ന നടപടിയാണ് വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഈ കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക