Image

ശോഭനാ ജോര്‍ജ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സണ്‍ സ്ഥാനം രാജിവച്ചു;

Published on 18 September, 2021
ശോഭനാ ജോര്‍ജ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സണ്‍ സ്ഥാനം രാജിവച്ചു;
തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സണ്‍ സ്ഥാനത്തുനിന്ന് ശോഭനാ ജോര്‍ജ് രാജിവച്ചു. കഴിഞ്ഞ ദിവസം ശോഭനാ ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് രാജിയെന്നറിയുന്നു.

മൂന്നര വര്‍ഷമായി ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്തതിനാലാണ് രാജിയെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ശോഭന മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന ശോഭന പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സിപിഎമ്മിലെത്തിയത്. 1991, 1996, 2001 വര്‍ഷങ്ങളില്‍ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

കെ.കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ടെങ്കിലും പിന്നീട് തിരിച്ചെത്തി. ചെങ്ങന്നൂരില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി.വിഷ്ണുനാഥിനെതിരെ മത്സരിച്ചു. 2018ല്‍ എല്‍ഡിഎഫിന്റെ ഭാഗമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക