Image

ജാലകചില്ല് (കവിത: സണ്ണി ചെറിയാന്‍, വെണ്ണിക്കുളം)

സണ്ണി ചെറിയാന്‍, വെണ്ണിക്കുളം Published on 18 September, 2021
ജാലകചില്ല് (കവിത: സണ്ണി ചെറിയാന്‍, വെണ്ണിക്കുളം)
മഞ്ഞ് പൊഴിയുമാ തണുത്ത രാവില്‍
മനസ്സിന്റെ ജാലക ചില്ലില്‍ ഒഴുകുന്ന
ഓര്‍മ്മ തുള്ളികള്‍ തീര്‍ത്ത വഴികളില്‍
ഞാനൊന്നു നടന്നു നോക്കി വെറുതെ 

നേര്‍ത്ത നോവായി പാതി തെളിഞ്ഞു
മടക്കയാത്രയില്ലാത്ത വര്‍ഷവീഥികളില്‍
മറക്കാനാവാത്ത ഓര്‍മ്മ മൊട്ടുകള്‍
ഞെട്ടറ്റു വീണിടുന്നു നെഞ്ചിനുള്ളില്‍ 

ഇനിയും വിരിയാത്ത പൂവിനായി ഈ
ചില്ല വെറുതെ എത്രനാള്‍ കാത്തിടും
ഒരു നഷ്ട സ്വപ്നത്തിന്റെ നൊമ്പരം
ഇലകള്‍ പൊഴിക്കുന്നു 
വസന്തസ്വപ്നത്തിനായി

രചന - സണ്ണി ചെറിയാന്‍, വെണ്ണിക്കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക