America

കെ. എൻ. ആനന്ദ് കുമാർ അമേരിക്കൻ മലയാളികളുമായി നാളെ സംവദിക്കുന്നു 

സുരേന്ദ്രൻ നായർ

Published

on

മാനവസേവയുടെ മഹാ അത്ഭുതങ്ങളും കാരുണ്യ സ്പർശവും അവശേഷിപ്പിച്ചുകൊണ്ടു കാലയവനികക്കുള്ളിൽ മറഞ്ഞ സത്യ സായിബാബയുടെ  പ്രചോദനത്താൽ കേരളത്തിൽ രൂപംകൊണ്ട ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡിറക്ടറുമായ കെ. എൻ. ആനന്ദ്കുമർ സെപ്റ്റംബർ 19 ഞായറാഴ്ച വൈകുന്നേരം അമേരിക്കൻ മലയാളികളുമായി ഓൺലൈനിലൂടെ സംവദിക്കുന്നു.
1996 ൽ ആരംഭിച്ച ട്രസ്റ്റ് കേവലം മൂന്നു പതിറ്റാണ്ടിനുള്ളിൽ കേരളത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായി ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുകയും മാനവ സേവയുടെ മഹത്തായ മാതൃകയായി വളരുകയും ചെയ്തിട്ടുണ്ട്. അശരണർക്കു ആശ്വാസം പകരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ജാതിമത ഭേദമന്യേ ആശ്രയിക്കാവുന്ന ഇവരുടെ വിവിധങ്ങളായ സേവനങ്ങൾ അമേരിക്കൻ മലയാളികളെ പരിചയപ്പെടുത്തുക മാത്രമാണ് ഈ സംഗമത്തിന്റെ ഉദ്ദേശം. 
കേരളത്തിലെ എല്ലാ ജില്ലകളിലും സേവനത്തിന്റെ സഹായഹസ്തം നീട്ടുന്ന ഈ സംഘടന എൻഡോ സൽഫാൻ ദുരിതത്തിന്റെ നിതാന്ത ദുഃഖം പേറുന്ന കാസർഗോഡ് ജില്ലയിൽ ദുരിതബാധിതർക്കായി നിർമ്മിച്ച് കേരള മുഖ്യമന്ത്രി ഉത്ഘാടനം നിർവഹിച്ച നൽകിയ എട്ടു കോടി രൂപയുടെ മെഗാ ടൗൺഷിപ്പും കേരളത്തിലാദ്യമായി കാഞ്ഞങ്ങാട്ട് തുടങ്ങിയ സ്ത്രീകളുടെയും കുട്ടികളുടെയും സൗജന്യ ആശുപത്രിയും, തിരുവനന്തപുരത്തു തോന്നയ്ക്കലിലെ സായിഗ്രാമവും മഹത്തായ മാതൃകകളാണ്.  സർവ്വാദരണീയനായിരുന്ന മുൻ രാഷ്ടപതി എ.പി. ജെ. അബ്ദുൽ കലാമും, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവും ഉൾപ്പെടെ ഇന്ത്യയിലെ നിരവധി രാഷ്ട്രീയ സാമൂഹ്യ നായകരുടെയും രാഷ്ടം ആദരിക്കുന്ന കായിക കലാസാംസ്കാരിക പ്രതിഭകളുടെയും സന്ദർശനങ്ങളാൽ അനുഗ്രഹീതമാണു സായിഗ്രാമം. പ്രകൃതിയോട് തികഞ്ഞ താതാത്മ്യം പുലർത്തുന്ന ഒരു പർണ്ണശാല സമാനമായാണ് ഇതിന്റെ നിർമ്മാണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വനഭംഗിയുടെ മനോഹാരിതയും ആശ്രമാന്തരീക്ഷത്തിന്റെ ശാന്തിയും നിറഞ്ഞുതുളുമ്പുന്ന അവിടെ അനേകം അനാഥരായിപ്പോയ വൃദ്ധജനങ്ങൾക്കും ബാലികാ ബാലന്മാർക്കും, ഭിന്നശേഷിക്കാർക്കും സനാഥത്വം നൽകുന്ന സായ്‌ നാരായണാലയം പ്രവർത്തിക്കുന്നു. അന്തേവാസികൾക്കും അതിഥികൾക്കും 24 മണിക്കൂറും സൗജന്യ ഭക്ഷണം നൽകുന്ന ഊട്ടുപുരയുടെ അകമ്പടിയിൽ പ്രാഥമിക വിദ്യാഭ്യാസസ്കൂൾ മുതൽ കലാലയ ശിക്ഷണവും ഐ. എ. എസ്. പരീക്ഷ പരിശീനന കേന്ദ്രവും വരെ പ്രവർത്തിച്ചു വരുന്നു. എയ്ഡഡ് മേഖലയിൽ പ്രവേശനത്തിൽ മാനേജ്മെന്റ് ക്വാട്ട ഉപേക്ഷിച്ചു മുഴുവൻ സീറ്റും സർക്കാർ മാനദണ്ഡമനുസരിച്ചു പങ്കുവെക്കുന്ന ഇന്ത്യയിലെ തന്നെ ഏക സ്വകാര്യ മാനേജ്മെന്റ് ആണ് സായിട്രസ്റ്റ്. 
സായിഗ്രാമത്തിനു സമീപത്തായി മനോഹരമായ മാമം നദിക്കരയിൽ പതിനായിരം മുള മരങ്ങൾ നട്ടുപിടിപ്പിച്ച കെ.എസ്. ചിത്ര ഉത്‌ഘാടനം ചെയ്ത ജലതരംഗ് മുളവനം പദ്ധതി പ്രകൃതി സ്നേഹികൾക്ക് ഹൃദയ ഹാരിയായ കാഴ്ചയാണ്. അതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണത്തിനായി ഒരു പ്ലാൻറ്റും അവിടെ സജ്ജീകരിച്ചിരിക്കുന്നു.
വർദ്ധിച്ചുവരുന്ന കിഡ്‌നി സംബന്ധ രോഗങ്ങൾക്കും അനുബന്ധ ഡയാലിസിസ് ചികിത്സക്കുമായി സുമനസ്സുകളുടെ സഹായം തേടുന്ന പതിനായിരങ്ങൾക്ക് ആശ്വാസമായി സായി ഫൗണ്ടേഷൻ ആരംഭിച്ച നവജീവനം പദ്ധതി ഇന്ന് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡയാലിസിസ് യന്ത്രം ദിവസ വാടകക്ക് എടുത്തു നാമമാത്രമായി ആരംഭിച്ച സൗജന്യ ഡയാലിസിസ് സേവനം വിവിധ ജില്ലകളിലായി അഞ്ചു ലക്ഷം ഡയാലിസിസ് പൂർത്തിയാക്കി നൂറു കോടി രൂപയുടെ സൗജന്യ സഹായം ഉറപ്പു വരുത്തി കഴിഞ്ഞിരിക്കുന്നു. 
ഒരാളോടും സഹായത്തിനു കൈ നീട്ടാതെ ഉദാരമതികൾ അകമഴിഞ്ഞ് നൽകുന്ന സഹായം കൊണ്ട് നിർദ്ധനർക്കും നിരാലംബർക്കും ആശ്രയമാകുന്ന ട്രസ്റ്റ് കൊച്ചിയിൽ വേറിട്ടൊരു പ്രവർത്തനം കുടി ആരംഭിക്കുകയാണ്. പ്രായമാകുമ്പോൾ മറവിരോഗം ബാധിച്ച മാതാപിതാക്കൾ പലർക്കും പ്രശ്നങ്ങളായി മാറാറുണ്ട്. ദീർഘകാല പരിചരണം ആവശ്യമുള്ള അത്തരക്കാർക്കായി കൊച്ചിയിൽ ഒരുങ്ങുന്ന ഡിമെൻഷ്യ ഡേ കെയർ അനേകം കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന ഒരു പദ്ധതിയായി തീരുമെന്നതു തീർച്ചയാണ്. 
സാമൂഹ്യ ഉന്നമനം സർക്കാരുകളുടെ മാത്രം ഉത്തരവാദിത്വം അല്ലായെന്നും സഹജീവി സൗഹൃദവും കാരുണ്യവും ഓരോ മനുഷ്യരുടെയും അവരുടെ കൂട്ടായ്മയുടെയും കടമയാണെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന കർമ്മം തന്നെയാണ് സായിഗ്രാമവും ആനന്ദ് കുമാറും ചെയ്തു വരുന്നത്. അതിനെ കേൾക്കാനും പിന്തുണയ്ക്കാനും എല്ലാ മനുഷ്യ സ്നേഹികളും മുന്നോട്ടു വരണമെന്ന് ഈ സംഗമത്തിന്റെ സംഘാടകരായ കെ.എച്. എൻ. എ. മിഷിഗൺ ഭാരവാഹികളായ സുരേന്ദ്രൻ നായർ, സുനിൽ പൈങ്കോൾ , ജയ്‌മുരളി നായർ, ദിനേശ് ലക്ഷ്മണൻ, ഗൗതം ത്യാഗരാജൻ എന്നിവർ സംയുക്തമായി അഭ്യർത്ഥിച്ചു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'വെള്ളം:' മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം (എസ്. അനിലാൽ)

വിദേശ യാത്രക്കാർക്ക് നവംബർ 8 മുതൽ നിയന്ത്രണങ്ങൾ നീക്കും: വൈറ്റ് ഹൗസ്

വികസന പ്രവര്‍ത്തങ്ങള്‍ക്ക് അംഗീകാരം 20 വര്‍ഷത്തിന് ശേഷം അജയകുമാറിനെ തേടിയെത്തി

സിനിമ അവാർഡ് കാനഡയിലുമെത്തി; മികച്ച മലയാള ചിത്രം നിർമ്മിച്ചത് എഡ്മൺറ്റോൺ മലയാളികൾ

ചലച്ചിത്ര പുരസ്‌കാരം: ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)

മാര്‍ത്തോമ്മാ സഭ സെക്രട്ടറി റവ. സി.വി. സൈമണ്‍; അത്മായ ട്രസ്റ്റി രാജന്‍ ജേക്കബ്; വൈദീക ട്രസ്റ്റി റവ.മോന്‍സി കെ.ഫിലിപ്പ്

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

പെലോസി മാര്‍പാപ്പാ സന്ദര്‍ശനം(കാര്‍ട്ടൂണ്‍ : സിംസണ്‍)

ജെ & ജെ യുടെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന് എഫ്ഡിഎ-യുടെ ശുപാർശ

തീവ്രവാദ-ധനസഹായം, കള്ളപ്പണം: ഇന്ത്യയും അമേരിക്കയും സംയുക്ത നടപടിക്കൊരുങ്ങുന്നു

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആശംസ

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

യേശുവിന്റെ തിരുക്കുടുംബത്തില്‍ 'വളര്‍ന്ന' മാത്യൂസ് തൃതീയൻ കാതോലിക്കാ (ഡോ. പോള്‍ മണലില്‍)

കാതോലിക്കേറ്റിന്റെ കാവല്‍ ഭടന്‍: ബസേലിയസ് മാര്‍ത്തോമ്മ മാത്യുസ് ത്രുതീയന്‍ കാതോലിക്ക (ഫാ. ബിജു പി. തോമസ്-എഡിറ്റര്‍)

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു

ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റന്‍ അനുശോചിച്ചു

ഈശോ ജേക്കബ് ഓർമ്മകളിൽ (ജോസഫ് പൊന്നോലി)

നൈന ക്ലിനിക്കൽ എക്സലൻസ് ആൻഡ് ലീഡർഷിപ്പ് കോൺഫറൻസ് ന്യൂയോർക്കിൽ

ഒരു നവരാത്രി കാലം (രമ്യ മനോജ്, അറ്റ്ലാൻറ്റാ)

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഭവന നിര്‍മ്മാണ പദ്ധതി

ബിൽ ക്ലിന്റൺ ആശുപത്രിയിൽ

ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മലയാളത്തിലേക്ക്. നിവിന്‍ പോളി നായകനായ കനകം കാമിനി കലഹം ആദ്യ റിലീസ്.

ഈശോ ജേക്കബിനു അശ്രുപൂജ

ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവാ അഭിഷിക്തനായി

സർഗ്ഗവേദി ഒക്ടോബർ 17 ഞായറാഴ്ച

യു എസ് എ എഴുത്തുകൂട്ടം 'സർഗാരവ'ത്തിൽ മാധ്യമ പ്രതിനിധികൾ സംവദിക്കുന്നു

മോഡർണ വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാൻ എഫ്.ഡി.എ അംഗീകാരം

മുംബൈയിലെ രുചിഭേദങ്ങൾ (വീഡിയോ)

എയര്‍ ഇന്‍ഡ്യയുടെ ശനിദശ അവസാനിക്കുന്നു, യാത്രക്കാരുടെ ദുരിതങ്ങളും (സാം നിലമ്പള്ളില്‍)

View More