Image

തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്‌സ്

ജോബിന്‍സ് Published on 19 September, 2021
തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്‌സ്
തെലങ്കാനയില്‍ നടത്താനുദ്ദേശിക്കുന്ന നിക്ഷേപം വര്‍ദ്ധിപ്പിച്ച് കിറ്റക്‌സ്. രണ്ട് വന്‍കിട പദ്ധതികളിലും കൂടി തെലങ്കാനയില്‍ നിക്ഷേപം നടത്തുമെന്ന് സാബു ജേക്കബ് പറഞ്ഞു. ഇതോടെ കിറ്റക്‌സ് തെലങ്കാനയില്‍ നടത്തുന്ന നിക്ഷേപം 2,400 കോടി രൂപയാകും. പുതിയ രണ്ട് പദ്ധതികളിലുമായി 40,000 പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക. ഈ പദ്ധതികള്‍ക്കായുള്ള ധാരണാ പത്രം തെലങ്കാനാ സര്‍ക്കാരുമായി കിറ്റക്‌സ് ഒപ്പുവെച്ചു. 

വാറങ്കലിലെ കകാതിയ മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കിലും സീതാറാംപൂര്‍ ഇന്‍സ്ട്രിയല്‍ പാര്‍ക്കിലുമായാണ് പുതിയ രണ്ട് പദ്ധതികള്‍ നടപ്പിലാക്കുക. ഹൈദരാബാദില്‍ നടന്ന ചടങ്ങിലാണ് ധാരണാ പത്രം ഒപ്പിട്ടത്. തെലങ്കാന വ്യവസായ മന്ത്രിയും മറ്റ് രണ്ട് മന്ത്രിമാരും ഹൈദരാബാദ് മേയറും ചടങ്ങില്‍  പങ്കെടുത്തിരുന്നു. 

തെലങ്കാനയുടെ നിക്ഷേപകരോടുള്ള സമീപനം സൗഹൃദപരമാണെന്നും ഈ പദ്ധതികളിലൂടെ 22000 പേര്‍ക്ക് നേരിട്ടും 18000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും കിറ്റക്‌സ് പറഞ്ഞു. തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ചതോടെ കേരളത്തില്‍ ഇനി കിറ്റക്‌സിന്റെ നിക്ഷേപങ്ങളുണ്ടാവില്ലെന്ന് ഉറപ്പായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക