Image

'ഭ്രമം' ആമസോണ്‍ പ്രൈമിലൂടെ; റിലീസ് തിയതി പ്രഖ്യാപിച്ചു

Published on 19 September, 2021
'ഭ്രമം' ആമസോണ്‍ പ്രൈമിലൂടെ; റിലീസ് തിയതി പ്രഖ്യാപിച്ചു
കൊച്ചി:   പൃഥ്വിരാജും ഉണ്ണിമുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ഭ്രമം'ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. പ്രശസ്ത ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പൃഥ്വിരാജ് ആണ് റിലീസ് തിയതി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നീ പ്രമുഖരായ താരമിരകളും അണിനിരക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ശരത് ബാലന്‍ ആണ്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക