Image

കോവിഡ്: ഇന്ത്യയില്‍ 30,256 പ്രതിദിന രോഗികളും 295 മരണവും

Published on 20 September, 2021
കോവിഡ്: ഇന്ത്യയില്‍  30,256 പ്രതിദിന രോഗികളും 295 മരണവും
ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പുതിയ രോഗികളെക്കാള്‍ കോവിഡ് മുക്തര്‍. ഇന്നലെ 30,256 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 43,938 പേര്‍ രോഗമുക്തി നേടി. 295 പേര്‍ മരണമടഞ്ഞു. പ്രതിദിന രോഗികളില്‍ 19,653 പേരും 152 മരണവും  കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഇതുവരെ 33,478,419 പേര്‍ കോവിഡ് ബാധിതരായി. 3,27,15,105 പേര്‍ രോഗമുക്തരായപ്പോള്‍ 4,45,133 മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. 3,18,181 പേര്‍ ചികിത്സയിലുണ്ട്. 

ഇതിനകം 80,85,68,144 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ മാത്രം 37,78,296 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 

ആറ് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് നിലവില്‍ രാജ്യത്തെ കോവിഡ് കണക്കുകള്‍. 15% കുറവാണ് വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നലെ 28 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രണ്ടു ദിവസമായി ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

അതേസമയം, കോവിഡ് മഹാമാരിയില്‍ നിന്നും ജനങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷണം നേടുന്നതിന് ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്ന് അമേരിക്കയിലെ പ്രമുഖ  പകര്‍ച്ചവ്യാധി പഠന വിാഭഗം വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി പറഞ്ഞൂ. 16 വയന്നിസും മുകളിലുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെ യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ)തള്ളിക്കളഞ്ഞതിരുന്നു. ഇതിനു പിന്നാലെയാണ്  ഡോ. ആന്റണി ഫൗസിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ 65 നുമുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് എഫ്.ഡി.എ അനുമതി നല്‍കി. 

ഇസ്രയേലില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഫൈസര്‍ എഫ്.ഡി.എയ്ക്കു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. രോഗബാധയുണ്ടായതിനു തൊട്ടുപിന്നാലെ ബൂസ്റ്റര്‍ ഡോസ് എടുത്ത 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് പിന്നീട് രോഗബാധയും ഗുരുതരാവസ്ഥയുമുണ്ടാകുന്നില്ലെന്നാണ് ഫൈസറിന്റെ റിപ്പോര്‍ട്ട്. ഇതിനെ യു.എസ് ഭരണകൂടവും പിന്തുണയ്ക്കുന്നു. ഇതോടെയാണ് 65 നു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെ എഫ്.ഡി.എ അനുകൂലിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക