Image

രോ​ഗിയായി വേഷം മാറി ആശുപത്രിയിലെത്തിയ ആരോ​​ഗ്യമന്ത്രിക്ക് സുരക്ഷ ജീവനക്കാരന്റെ മര്‍ദ്ദനം

Published on 20 September, 2021
രോ​ഗിയായി വേഷം മാറി ആശുപത്രിയിലെത്തിയ ആരോ​​ഗ്യമന്ത്രിക്ക് സുരക്ഷ ജീവനക്കാരന്റെ മര്‍ദ്ദനം
ന്യൂഡല്‍ഹി: ആശുപത്രി സാഹചര്യങ്ങള്‍ വിലയിരുത്താനായി രോ​ഗിയുടെ വേഷത്തില്‍ എത്തിയ മന്ത്രിയ്ക്ക് മര്‍ദ്ദനം . തന്നെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു .ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് എത്തിയപ്പോള്‍ ഉണ്ടായ അനുഭവമാണ് മന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത് .

സഫ്ദര്‍ജങ് ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ്, അതേ ആശുപത്രിയില്‍ വച്ച്‌ തനിക്കുണ്ടായ അനുഭവം മന്ത്രി വെളിപ്പെടുത്തിയത്. സാധാരണ രോ​ഗിയുടെ വേഷത്തിലാണ് ആശുപത്രി സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പോയത്. ഗേറ്റില്‍വച്ച്‌ സുരക്ഷാ ജീവനക്കാരന്‍ ഇടിക്കുകയും ബെഞ്ചില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു.

സ്ട്രെച്ചറും മറ്റു ചികിത്സാ സൗകര്യങ്ങളും കിട്ടാതെ ഒട്ടേറെ രോഗികള്‍ വലയുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു . മകനു സ്ട്രെച്ചറിനായി ജീവനക്കാരോട് അപേക്ഷിക്കുന്ന 75 വയസ്സുകാരിയെ കണ്ടു. ഒരാള്‍ പോലും അവരുടെ സഹായത്തിനെത്തിയില്ല. ഗാര്‍ഡിന്റെ പെരുമാറ്റത്തില്‍ തൃപ്തനല്ലെന്നും 1500 ഗാര്‍ഡുകള്‍ ആശുപത്രിയിലുണ്ടായിട്ടും ഒരാള്‍ പോലും ആ വൃദ്ധയെ സഹായിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവരം ധരിപ്പിച്ചെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക