Image

താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാന്‍ സുരക്ഷാസേനയ്ക്ക് നിര്‍ദേശം

Published on 20 September, 2021
താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാന്‍ സുരക്ഷാസേനയ്ക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ നേരിടാന്‍ ഉചിതമായ സാങ്കേതികവിദ്യ കണ്ടെത്തുന്നതുവരെ റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ച്‌ അവയെ തകര്‍ക്കാന്‍ സുരക്ഷാസേനയ്ക്ക് നിര്‍ദേശം. എയര്‍പോര്‍ട്ടുകള്‍  സുപ്രധാന കേന്ദ്രങ്ങള്‍, സുരക്ഷാസേനയുടെ ക്യാമ്ബുകള്‍ അടക്കമുള്ള സ്ഥലങ്ങളിലാണ് ഇതിന് ആവശ്യമായ പംപ് ആക്‌ഷന്‍ ഗണ്‍  നല്‍കുന്നത്.

ഉയരത്തില്‍ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാന്‍ കഴിയുന്ന ലഘു യന്ത്രത്തോക്ക് ഘടിപ്പിച്ച നിരീക്ഷണ പോസ്റ്റുകള്‍ പാകിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ബിഎസ്‌എഫ് സ്ഥാപിച്ചു തുടങ്ങി. റബര്‍ ബുള്ളറ്റ് കൊണ്ട് 60 മുതല്‍ 100 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കുന്ന ഡ്രോണുകളെ വീഴ്ത്താനാവുമെന്ന് ബിഎസ്‌എഫ് വക്താവ് പറഞ്ഞു.

സുരക്ഷാ സേനയ്ക്ക് അവരുടെ ആ‌ര്‍മറികളില്‍ ഇതിനകം ലഭ്യമായ PAG- കള്‍ (പമ്ബ് ആക്ഷന്‍ തോക്കുകള്‍) ഉപയോഗിക്കാന്‍ അനുവദിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്ന് നക്‌സല്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഡ്രോണ്‍ ഭീഷണികള്‍ക്ക് സാധ്യതയുള്ള യൂണിറ്റുകള്‍ക്ക് ആഭ്യന്തര സുരക്ഷാ കേന്ദ്ര സേനകള്‍ പമ്ബ് ആക്ഷന്‍ തോക്കുകള്‍ അനുവദിക്കാന്‍ തുടങ്ങി.

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം  ഡ്രോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഡ്രോണുകളുടെ ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവയ്‌ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ നിയമ പ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക നമ്ബറും രജിസ്ട്രഷനും ആവശ്യമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക