America

പ്രിന്റർ (കഥ: അജയ്)

Published

on

ക്ലോക്ക് നോക്കിയപ്പോൾ സമയം 9:00 ഇന്നത്തെ ജോലി തുടങ്ങാറായി. ഇനി വൈകുന്നേരം 5  മണി വരെ പണിയോടുപണിതന്നെ. എന്നത്തെപ്പോലെയും ആദ്യമെത്തിയത് വിനോദ് സാറാണ്. കണ്ടാൽ മാന്യൻ പക്ഷേ എന്നോടുള്ള പെരുമാറ്റം അത്ര ശരിയല്ല. എല്ലാവരും എത്തും മുമ്പേ  ആദ്യം ജോലി തുടങ്ങും. അതിനു വിനോദ് സർ പറയുന്ന കാരണത്തിന്   ന്യായം ഉണ്ടുതാനും. 21 പേർ ജോലി ചെയ്യുന്ന " C" സെക്ഷനിൽ പ്രിന്റ് നൽകാൻ ആകെയുള്ളത് ഞാൻ മാത്രമാണ്. എന്റെ ഇന്നത്തെ ആദ്യ ഡ്യൂട്ടി വന്നു. 24 പേജ് പ്രിന്റ് കൊടുക്കണം. അതും ലീഗൽ സൈസ് A3 പേപ്പറിൽ. ഭംഗിയായി ഞാൻ  ജോലി  വേഗം ചെയ്തുതീർത്തു കൊടുത്തു. അതാ വരുന്നു അടുത്ത ഡ്യൂട്ടി. C സെക്ഷനിൽ അറ്റത്ത് ഇരിക്കുന്ന ചിത്ര മേഡം. മേഡം എന്നു വിളിക്കണോ ഞാൻ ?കാരണം25 വയസ്സ് ഉള്ള അവരെക്കാളും സീനിയോറിറ്റി ഈ സെക്ഷനിൽ എനിക്കാ എന്നോർത്തപ്പോൾ   ചിത്ര  അതു മതി എന്നു മനസ്സിൽ ഉറപ്പിച്ചു. ഭാഗ്യം, അവർക്ക് ഒരു കോപ്പി മതി. അത്  വേഗം കൊടുത്തപ്പോൾ പിന്നെയും അതേ ലെറ്ററിനുവേണ്ടി  വേണ്ടി എനിക്ക് ഒരു ഓർഡർ കൂടി കിട്ടി. ഞാനൊന്നുകൂടി സൂക്ഷിച്ചുനോക്കിയപ്പോൾ  ഡേറ്റ് ഒരു വർഷം പുറകിലാണ്. 2021 ആയത് അറിഞ്ഞില്ലേ ആവോ. ഉറക്കെ പറയണമെന്നുണ്ട്.  ആരു കേൾക്കാൻ ഞാനെന്റെ കർമ്മം നിർവഹിച്ചു. സംഗതി കയ്യിൽ കിട്ടിയപ്പോൾ ചിത്രയ്ക്കു കാര്യം മനസ്സിലായി. ഈ പ്രിന്ററിൽ മഷിയില്ല എന്നം തോന്നുന്നു  എന്നൊരു കാച്ചും കാച്ചി. ആ പ്രിന്റ് ഔട്ട് വേസ്റ്റ് ബാസ്ക്കറ്റിലേക്ക് ഒരു ഏറും വെച്ചു കൊടുത്ത് ആ കുറ്റവും എന്റെ മേൽ ചാർത്തി എരിതീയിൽ എണ്ണ ഒഴിക്കുന്ന പോലെ ഒരു ഡയലോഗും. ജാംബവാന്റെ കാലത്തുള്ള ഈ പ്രിന്റർ കളയാൻ സമയമായി എന്ന്. എന്റെ മനസ്സിൽ ചില്ലറ ദേഷ്യമൊന്നും അല്ല വന്നത്. ഡേറ്റ് കറക്റ്റ് ആക്കി വീണ്ടും എനിക്ക് അടുത്ത ഓർഡർ പ്രിന്റിനായി വന്നു. അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ തിരിച്ചും ഒരു പണി കൊടുക്കാൻ ഞാനും ഉറപ്പിച്ചു . ഒന്ന് നീട്ടി ചുമച്ച് കാറിത്തുപ്പി എന്റെ പ്രതികാരം ഞാൻ തീർത്തു, പ്രിന്റ് കിട്ടിയ ചിത്രയുടെ മുഖം കണ്ടപ്പോൾ ഞാൻ മനസ്സിൽ ഊറിച്ചിരിച്ചു. പോകുന്ന വഴിക്ക് എന്റെ താടിക്ക് ഒന്ന് കൊട്ടിയിട്ട് ചിത്ര എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. എന്നോട് ഏറ്റവും മാന്യമായി പെരുമാറുന്ന രാഘവൻ സാറിന്റെ ആയിരുന്നു മൂന്നു കോപ്പി ക്കായുള്ള  അടുത്ത ഓർഡർ. പേപ്പർ വയ്ക്കുന്നതിനു മുമ്പ് എന്നെ ഒന്നു തൊട്ട് ആശ്വസിപ്പിച്ച് ട്രേയിൽ ഉള്ള പേപ്പർ നേരെയാക്കി  എനിക്ക് സമാധാനമായി  ജോലി ചെയ്യാൻ ഉള്ള സമയവും തന്നു. ഞാൻ എന്റെ കർത്തവ്യം വളരെ നന്ദിപൂർവ്വം ചെയ്തുതീർത്തു. രാഘവൻ സാർ ചിത്രയോടായി പറയുന്നുണ്ടായിരുന്നു ഇതൊക്കെ സമാധാനത്തോടെയും ശ്രദ്ധയോടെയും ചെയ്താൽ പ്രിന്റ് കിട്ടുവാൻ ഒരു ബുദ്ധിമുട്ടുമില്ല. ഇവൻ ആള് പഴയ പുലിയാണ് എന്ന്. അത് എന്നിലെ ആത്മവിശ്വാസവും അഭിമാനവും ഉയർത്തി. ഉടനെ ചിത്രയുടെ മറുപടി വന്നു ഓ വേണ്ട ഞാൻ ആ ക്യാഷ് സെക്ഷനിൽ ഉള്ള പ്രിന്ററിൽനിന്നും എടുത്തു. അത് പുതിയതാ പോരാത്തതിന് കളർ പ്രിന്റും കിട്ടും. ഇത്രയും കാലം ഒരു മടുപ്പും കാണിക്കാതെ ജോലി ചെയ്തിട്ടും ഇങ്ങനെയുള്ള കുത്തുവാക്കുകൾ എന്നെ വിഷമിപ്പിച്ചു. ഇപ്പൊ കളർ പ്രിന്റർ മതിയത്രേ . Cannon അതാണ് അവന്റെ പേര്, എന്താ എന്റെ പേരിനൊരു കുഴപ്പം HP നല്ലതല്ലേ. ഉടനടി അടുത്ത ഓർഡറും എനിക്ക് കിട്ടി. പക്ഷേ എന്റെ വായ ആരോ തുറന്നു വെച്ചിരിക്കുന്നു. അത് പൂട്ടാതെ എനിക്ക് ജോലി തുടങ്ങാൻ പറ്റില്ലല്ലോ. ഭാഗ്യം അതുവഴി നമ്മുടെ രാജൻ സാർ വരുന്നുണ്ട്. എന്നെ കണ്ടതും ഓടിവന്ന് അത് ശരിയാക്കി. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു. പ്രിന്ററിന്റെ ഫ്രണ്ട് ട്രേ  ഓപ്പൺ ആണെങ്കിൽ പ്രിന്റ് കിട്ടില്ല. അതെപ്പോഴും ക്ലോസ് ചെയ്തു വയ്ക്കണം. വായ പൂട്ടിയതും ഞാൻ പണി തുടങ്ങിയതും തീർത്തതും ഒരുമിച്ചായിരുന്നു. സമയം 11 എല്ലാവരും ചായ കുടിക്കാനായി എഴുന്നേറ്റു. ഹാവൂ ഞാനൊന്ന് ആശ്വസിച്ചു .റസ്റ്റ് എടുക്കാമല്ലോ. എന്നാൽ എന്റെ പ്രതീക്ഷകളെ കാറ്റിൽപ്പറത്തി 17 പേജുള്ള ഒരു ഓർഡർ അതും ഏരിയൽ ഫോണ്ട് ഡാർക്ക് എന്ന ഓപ്ഷനിൽ, മഷിയുടെ ലെവൽ കുറവാണ് എന്ന് ഞാൻ തലയിലുള്ള ചുവപ്പ് ലൈറ്റ് കത്തിച്ചു കാണിച്ചു നോക്കി ആരും ശ്രദ്ധിക്കുന്നില്ല. ഈ ഓർഡർ ഞാൻ പ്രിന്റ് ചെയ്താൽ എന്റെ ഷുഗർ ലെവൽ താഴും. നിങ്ങളുടെ ഭാഷയിൽ ഇങ്ക് തീരും. പിന്നെ പറയണോ കിതപ്പ് വിറയൽ എന്നിവ തുടങ്ങും. ഞാൻ ചുവന്ന ലൈറ്റ് ഇട്ടു  ബാബുസാർ നോക്കുന്ന മട്ടില്ല. എന്റെ പുക കണ്ടേ ഇയാൾ അടങ്ങൂ. ഇയാൾക്ക് ചായ ഒന്നും കുടിക്കേണ്ടെ ആവോ എന്നായി എന്റെ ചിന്ത. എന്തായാലും അവസാന വരി വരെ മഷി ഒപ്പിച്ചു പിടിച്ച് ഞാൻ ആ പ്രിന്റ് അങ്ങ് കൊടുത്തു. വീണ്ടും കൊടുത്ത ഓർഡറിൽ മഷി ഇല്ലാത്ത പ്രിന്റ് കണ്ട അവർ 21 പേരും ഒരേ സ്വരത്തിൽ പറഞ്ഞു. ഇതെടുത്ത് ജനലിൽ കൂടെ കളയാനുള്ള സമയമായി.എന്നെ ഒരിക്കലും ഇരുപത്തി രണ്ടാമനായി അവർ കണ്ടിട്ടില്ല എന്ന സത്യം വീണ്ടും ഞാൻ മനസ്സിലാക്കി,പ്യൂൺ ശങ്കരേട്ടൻ മഷിയുമായി വരുന്നതും  കാത്തു ഞാൻ ആ ഇരിപ്പ് തുടർന്നു.......*

-------------------------------
വര :ദേവി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദേവ പ്രകാശിനി (കഥ : രമണി അമ്മാൾ)

നീല ഞെരമ്പുകള്‍ (കവിത : ബിന്ദു ടിജി)

എവിടെ പിശാചുക്കള്‍, മാലാഖമാര്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

ചിരാത് (കഥ: മേഘ നിശാന്ത് )

വിഷം തീണ്ടിയ അരിയാഹാരികളുടെ മേഘസ്‌ഫോടനം അഥവാ മൈക്കുകള്‍ വിദ്യാര്‍ത്ഥികളാവുന്നൂ(കവിത : പി.ഡി ജോര്‍ജ്, നടവയല്‍)

മണ്ണും മനുഷ്യനും (കവിത: ദീപ ബിബീഷ് നായർ)

അഞ്ജലി (ലൗലി ബാബു തെക്കെത്തല)

തോണിക്കാരിയിൽ പെയ്ത മഴ (കവിത: ഡോ. അജയ് നാരായണൻ)

വലത്തു ഭാഗത്തെ കള്ളൻ (കഥ: വെന്നിയോൻ ന്യുജേഴ്സി)

എസ്തപ്പാന്‍ (കഥ: ജോസഫ്‌ എബ്രഹാം)

മില്ലേനിയം മാര്യേജ്: (കഥ, പെരുങ്കടവിള വിൻസൻറ്‌)

പ്രാണന്റെ പകുതി നീ തന്നെ(കവിത: സന്ധ്യ എം)

മോഹം (കവിത: ലൗലി ബാബു തെക്കെത്തല)

പാമ്പും കോണിയും : നിർമ്മല - നോവൽ അവസാന ഭാഗം

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ : ഭാഗം - 19 )

മരണം (കവിത: ഇയാസ് ചൂരല്‍മല)

സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)

സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)

ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)

The Other Shore (Poem: Dr. E. M. Poomottil)

കിലുക്കാംപെട്ടി: (കഥ, അമ്പിളി എം)

അയ്യപ്പൻ കവിതകൾ - ആസ്വാദനം ( ബിന്ദു ടിജി)

തീ (കഥ: മീര കൃഷ്ണൻകുട്ടി, ചെന്നൈ)

ഹബീബിന്റെ ചാരെ (കവിത: ഫാത്തിമത്തുൽ ഫിദ കെ. പി)

ശാന്തി (കവിത- ശിവൻ തലപ്പുലത്ത്‌)

അവളെഴുത്ത് (മായ കൃഷ്ണൻ)

ശില്പങ്ങൾ ഉണ്ടാകുന്നത് (കവിത -ലീഷാ മഞ്ജു )

സന്ധ്യ മയങ്ങുമ്പോൾ (കവിത: സൂസൻ പാലാത്ര)

ആനന്ദം (കഥ: രമണി അമ്മാൾ)

ഭൂവിൻ ദുരന്തം: (കവിത, ബീന സോളമൻ)

View More