Image

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം നാളെ (ബുധനാഴ്) മുതല്‍

Published on 21 September, 2021
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം നാളെ (ബുധനാഴ്) മുതല്‍
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചര്‍ച്ചനടത്തുന്നതിനാണ് ബുധനാഴ്ച മോദി അമേരിക്കയിലെത്തുന്നത്. വൈകീട്ട് ന്യൂയോര്‍ക്കിലേക്കു മടങ്ങുന്ന മോദി അടുത്തദിവസം യു.എന്‍. പൊതുസഭയില്‍ പ്രസംഗിക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും എത്തുന്നുണ്ട്. ഇദ്ദേഹത്തെയും മോദി കണ്ടേക്കും. ഇതേക്കുറിച്ച് ഔദ്യോഗികപ്രഖ്യാപനമുണ്ടായിട്ടില്ല. മൂന്നുദിവസമാണ് സന്ദര്‍ശനം.

യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആപ്പിള്‍ സി.ഇ.ഒ. ടിം കുക്ക്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക