Image

'മയക്കുമരുന്ന് മുക്ത കേരളം: രാഷ്ട്രീയപ്പാര്‍ട്ടികളുടെ ദൗത്യം' E-മലയാളിയും ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കയും നടത്തുന്ന രാജ്യാന്തര ലേഖന മത്സരം

(പി ഡി ജോര്‍ജ് നടവയല്‍) Published on 21 September, 2021
 'മയക്കുമരുന്ന് മുക്ത കേരളം: രാഷ്ട്രീയപ്പാര്‍ട്ടികളുടെ ദൗത്യം'  E-മലയാളിയും ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കയും  നടത്തുന്ന രാജ്യാന്തര ലേഖന മത്സരം
ഫിലഡല്‍ഫിയ:  ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കയും അമേരിക്കന്‍ മലയാളികളുടെ സ്വന്തം പത്രമായ E-മലയാളിയും സംയുക്തമായി ഗാന്ധി ജയന്തിയോടനുബന്ധമായി രാജ്യാന്തര ലേഖന മത്സരം നടത്തുന്നു. 'മയക്കുമരുന്ന് മുക്ത കേരളം: രാഷ്ട്രീയപ്പാര്‍ട്ടികളുടെ ദൗത്യം' ' (''Drug Free Kerala : The Mission of Political Parties') എന്നതാണ് വിഷയം. 1000 വാക്കുകളില്‍ കവിയാത്ത ലേഖനമാണ് വേണ്ടത്.

 മത്സരത്തിന്  പ്രായ മാനദണ്ഡമില്ല. സമ്മാനം ക്യാഷ് അവാര്‍ഡുള്‍പ്പെടെയാണ്. ഫൊക്കാനാ ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണിയും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയാ പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് ആറ്റുപുറവുമാണ് മുഖ്യ സ്‌പോണ്‍സര്‍മാര്‍. 

ഈസ്റ്റേണ്‍ ടൈം (അമേരിക്ക) ഒക്ടോബര്‍  രണ്ടാം തിയതി ശനിയാഴ്ച്ച രാത്രി 12 മണിക്കുള്ളില്‍ ( (ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് ടൈം ഒക്ടോബറര്‍ മൂന്നാം തിയതി ഞായറാഴ്ച്ച രാവിലെ 10:30) gandhistudycircleamerica@gmail.com എന്ന ഇ മെയിലില്‍ ലേഖനം ലഭിയ്ക്കണം. ലേഖനം മുന്‍പ് പ്രസിദ്ധീകരിച്ചതാവരുത്.

 ലേഖനകര്‍ത്താവിന്റെ പേര്, മേല്‍വിലാസ്സം, വാട്‌സാപ്പ് ഫോണ്‍ നമ്പര്‍, ഈ മെയില്‍ അഡ്രസ്സ് എന്നീ വിവരങ്ങള്‍ ലേഖനത്തിന്റെ കവര്‍ പേജില്‍ വ്യക്തമാക്കിയിരിക്കണം.  എഴുത്തുകാരും    പത്രപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന  അഞ്ചംഗ ജഡ്ജിങ്ങ് പാനല്‍ ജേതാക്കളെ  തിരഞ്ഞെടുക്കും. 

വിജയികളെ  ഡോ.ഏ പി ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15 ന് പ്രഖ്യാപിക്കും. അവാര്‍ഡുകള്‍ കേരള ദിനഘോഷത്തോടനുബന്ധിച്ച് സമ്മാനിക്കും. നേരിട്ടു സന്നിഹിതരാകാന്‍ കഴിയാത്ത വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വെസ്റ്റേണ്‍ യൂണിയന്‍ മുഖേനയും  പ്രശംസാ പത്രങ്ങള്‍ ഈ മെയിലിലൂടെയും സമ്മാനിക്കും.

അന്വേഷണങ്ങള്‍ക്ക്:: ജോര്‍ജ് നടവയല്‍ 215 494 6420, ഫീലിപ്പോസ് ചെറിയാന്‍: 215 605 7310.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക