Image

പൂവ്വാറില്‍ യുവാവിനെ അന്യായ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച സംഭവം: എസ്.ഐ ജെ.എസ് സനലിനെ സസ്‌പെന്റു ചെയ്തു

Published on 21 September, 2021
 പൂവ്വാറില്‍ യുവാവിനെ അന്യായ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച സംഭവം: എസ്.ഐ ജെ.എസ് സനലിനെ സസ്‌പെന്റു ചെയ്തു


തിരുവനന്തപുരം: പൂവ്വാറില്‍ യുവാവിനെ അകാരണമായി മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. സുധീര്‍ഖാന്‍ എന്ന യുവാവിനാണ് ഇന്നലെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ എസ്.ഐ ജെ.എസ് സനലിനെയാണ് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്റു ചെയ്തത്. 

ഇന്നലെ പോലീസ് സംഘമെത്തുമ്പോള്‍ റോഡരുകില്‍ നിന്ന സുധീര്‍ഖാനെ എസ്.ഐ വിളിപ്പിക്കുകയും ബൈക്കിന്റെ രേഖകള്‍ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. രേഖകളുമായി എത്തിയ സുധീര്‍ഖാനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് സ്‌റ്റേഷനില്‍ കൊണ്ടുപോയും മര്‍ദ്ദിച്ചു. വൈകിട്ടോടെയാണ് വിട്ടയച്ചത്. 

സുധീര്‍ഖാനെ കസ്റ്റഡിയില്‍ എടുത്തതോ ഏതെങ്കിലും കേസ് യുവാവിനെതിരെ ഉള്ളതായോ പോലീസ് സ്‌റ്റേഷനില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്യായമായി കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എസ്.ഐയെ സസ്‌പെന്റു ചെയ്തത്.  

അതേസമയം, പൂവ്വാറില്‍ എത്തുന്ന സന്ദര്‍ശകരെ കാന്‍വാസ് ചെയ്ത് ബോട്ടിംഗിന് കൊണ്ടുപോകുന്ന സംഘത്തില്‍ നിന്നും ശല്യമുണ്ടെന്ന് പരാതിയുണ്ടായിരുന്നുവെന്നും അത്തരമൊരു സംഘത്തിലെ ആളാണ് സുധീര്‍ഖാനെന്നുമാണ് എസ്.ഐയുടെ വിശദീകരണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക