Image

സി.ബി.എസ്.ഇ സ്‌കൂളുകളും നവംബര്‍ ഒന്നിന് തുറക്കും

Published on 21 September, 2021
സി.ബി.എസ്.ഇ സ്‌കൂളുകളും നവംബര്‍ ഒന്നിന് തുറക്കും
കൊച്ചി: പൊതുവിദ്യാലയങ്ങളോടൊപ്പം സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളും നവംബര്‍ ഒന്നു മുതല്‍ തുറക്കും. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാകും ക്ലാസുകള്‍ പുനരാരംഭിക്കുക.ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്ഥാപിയ്‌ക്കേണ്ടി വരുമെന്ന് സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.

സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും പ്രവര്‍ത്തനം. സി.ബി.എസ.്‌ഇ സ്‌കൂളുകളില്‍ ഓരോ കുട്ടികള്‍ക്കും ക്ലാസുകളില്‍ നിര്‍ദിഷ്ട അകലം പാലിച്ചുള്ള ഇരിപ്പിടങ്ങളാകും സജ്ജമാക്കുക. മാസ്‌കുകളും സാനിറ്റൈസിംഗ് സംവിധാനങ്ങളും സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തും.കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒന്നരവര്‍ഷം മുമ്ബ് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സി.ബി.എസ്.ഇ സ്‌കൂളുകളിലും ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക