Image

തീയറ്ററുകള്‍ തുറക്കുന്നകാര്യം പരിഗണനയില്‍; മന്ത്രി സജി ചെറിയാന്‍

Published on 21 September, 2021
തീയറ്ററുകള്‍ തുറക്കുന്നകാര്യം പരിഗണനയില്‍;   മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം ; സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നകാര്യം അടുത്തഘട്ടത്തില്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. തീയറ്ററുകളും ഓഡിറ്റോറിയങ്ങളും അടക്കം തുറക്കാന്‍ അനുകൂലമായ സാഹചര്യം ആണോയെന്ന് പരിശോധിക്കും. എത്രയും വേഗം അക്കാര്യത്തില്‍ ധാരണയും തീരുമാനവും ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് സീരിയല് - സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്കൂളുകളും തുറക്കാന് ഒരുങ്ങുകയാണ്. ആരോഗ്യ വിദഗ്ധര് അടക്കമുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷമേ സര്ക്കാര് അന്തിമ തീരുമാനമെടുക്കൂ - മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക