Image

എട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെ നിയമനത്തിനും അഞ്ചു പേരുടെ സ്ഥലംമാറ്റത്തിനും കൊളീജിയം ശിപാര്‍ശ

Published on 21 September, 2021
 എട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെ നിയമനത്തിനും അഞ്ചു പേരുടെ സ്ഥലംമാറ്റത്തിനും കൊളീജിയം ശിപാര്‍ശ


ന്യുഡല്‍ഹി: എട്ട് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റീസുമാരുടെ നിയമനത്തിനും അഞ്ച് ചീഫ് ജസ്റ്റീസുമാരുടെയും 17 ജഡ്ജിമാരുടെയും സ്ഥലംമാറ്റത്തിനും സുപ്രീം കേദാടതി കൊളീജിയം ശിപാര്‍ശ നല്‍കി. ഈ മാസം 16ന് ചേര്‍ന്ന സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ കൊളീജിയത്തിന്റെതാണ് ശിപാര്‍ശ. 

കല്‍ക്കട്ട ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് രാജേഷ് ബിന്ദാലിനെ അലഹബാദ് ഹൈക്കോടതിയിലേക്കും മധ്യപ്രദേശ് ചീഫ് ജസ്റ്റീസ് പ്രകാശ് ശ്രീനിവാസതവയെ കല്‍ക്കട്ടയിലേക്കും സ്ഥലംമാറ്റും. ഛത്തീസ്ഘട്ട് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് പ്രകാശ് കുമാര്‍ മിശ്രയെ  ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്കും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് റിതുരാജ് അശ്വതിയെ കര്‍ണാടക ഹൈക്കോടതിയിലേക്കും മാറ്റാനാണ് ശിപാര്‍ശ.

കര്‍ണാടക ഹൈക്കോടതി ജഡ്ജി സതീഷ് ചന്ദ്രശര്‍മ്മയെ തെലങ്കാന ഹൈക്കേടതി ചീഫ് ജസ്റ്റീസ് ഓഫീസ് ചുമതലയിലേക്കും ബോംബെ ഹൈക്കോടതിയിലെ ജസ്റ്റീസ് രഞ്ജിത് വി മോറെയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയും നിയമിക്കാനാണ് ശിപാര്‍ശ. 

കര്‍ണാടകയിലെ ജസ്റ്റീസ് അരവിന്ദ് കുമാറിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റീസായും ഹിമാചല്‍ പ്രദേശ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആര്‍.വി മലിമത്തിനെ മധ്യ;്രപദേശ് ചീഫ് ജസ്റ്റീസ് ആയും ശിപാര്‍ശന ചെയ്തു. 

സ്ഥാനചലനം ലഭിച്ച അഞ്ച് ചീഫ് ജസ്റ്റീസുമാര്‍ ഇവരാണ്:- ജസ്റ്റീസുമാരായ അരുപ് കുമാര്‍ ഗോസ്വാമി (ആന്ധ്രാപ്രദേശില്‍ നിന്ന് ഛത്തീസ്ഘട്ടിലേക്ക്), മുഹമ്മദ് റഫീഖ് (മധ്യപ്രദേശില്‍ നിന്ന് ഹിമാചല്‍ പ്രദേശ്), ജസ്റ്റീസ് അകില്‍ ഖുറേഷി (ത്രിപുരയില്‍ നിന്ന് രാജസ്ഥാനിലേക്ക്) ജസ്റ്റീസ് ഇന്ദ്രജിത് മഹന്ദി (രാജസ്ഥാനില്‍ നിന്ന ത്രിപുരയിലേക്ക്), ജസ്റ്റീസ് ബിശ്വനാഥ് സോമദ്ദാര്‍ (മേഘാലയയില്‍ നിന്ന് സിക്കിമിലേക്ക്) എന്നിങ്ങനെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക