Image

ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍; ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

Published on 21 September, 2021
ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍; ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം
ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊവിഷീല്‍ഡ് വാക്സീന്‍ അഗീകരിക്കാത്തതില്‍ ബ്രിട്ടനെ കേന്ദ്രം രേഖാമൂലം പ്രതിഷേധം അറിയിച്ചു. ഇ

ന്ത്യന്‍ വാക്സിന്‍ അംഗീകരിക്കാത്തത് വംശീയതയാണെന്ന ആരോപണവും ശക്തമാകുന്നുണ്ട്. കൊവിഷീല്‍ഡിന്റെയോ കൊവാക്സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും യുകെയിലെത്തിയാല്‍ 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയാണ് ബ്രിട്ടന്റെ നടപടി.

ഒരു വാക്‌സിന്‍ പോലും സ്വീകരിക്കാത്തവര്‍ക്കുള്ള അതേ നിയന്ത്രണമാണ് ഇന്ത്യന്‍ വാക്‌സിന്‍ സ്വീകരിച്ചവരും ബ്രിട്ടനില്‍ തുടരേണ്ടത്.അടുത്ത വര്‍ഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരുമെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ പ്രതിഷേധിച്ച്‌ കുറിപ്പ് നല്‍കി. സമാന വാക്സിന്‍ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

യു.കെ തന്നെ വികസിപ്പിച്ച പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവീഷീല്‍ഡ് വാക്സിനും അംഗീകരിക്കില്ല എന്ന നിലപാട് വിചിത്രമാണെന്ന് ദേശീയ നേതാക്കളടക്കം കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക