ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

Published on 21 September, 2021
ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ന്യു യോർക്ക്: അടുത്തവർഷം  ഫോമാ കൺവൻഷൻ മെക്സിക്കോയിലെ ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രം കാൻകുനിൽ   നടത്തണമെന്നാണ് മിക്കവാറും തീരുമാനിച്ചിരിക്കുന്നതെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് പറഞ്ഞു. അന്തിമ തീരുമാനം വൈകാതെയുണ്ടാവും. എല്ലാവിധ സൗകര്യങ്ങളും ഉണ്ടെന്നതിനു പുറമെ അധികം ചെലവില്ലാതെ തന്നെ ആളുകൾക്ക് എത്താൻ   കഴിയുമെന്ന മെച്ചവുമുണ്ട്. സാന്ത്വന സംഗീതം  എഴുപത്തഞ്ചാം   എപ്പിസോഡ് ആഘോഷവേളയിൽ പ്രസംഗിക്കുകയായിരുന്നു  അനിയൻ ജോർജ്. 

കേരളം കോവിഡ് പിടിയിലമർന്നപ്പോൾ പതിനായിരം ഡോളറിന്റെ സഹായമെത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇതിനകം മൂന്നു ലക്ഷം  ഡോളറിൽ പരം സഹായം എത്തിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. പത്തനാപുരത്ത്  വീട് നിർമിച്ചു നൽകാനുള്ള പദ്ധതിക്ക് ഉടൻ തറക്കല്ലിടും.

സാന്ത്വന  സംഗീതം എപ്പിസോഡുകൾ തുടരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ വലിയ സേവനം നൽകുന്ന സിബി ഡേവിഡിനെ   ചടങ്ങിൽ മുഖ്യാതിഥിയും  ന്യു യോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റു സ്ഥാനാർത്ഥിയുമായ ഡോ. ദേവി  നമ്പ്യാപറമ്പിലും അനിയൻ ജോര്ജും ചേർന്ന് പ്ലാക്ക് നൽകി ആദരിച്ചു.

അസൂയാലുക്കൾ കുപ്രചാരണം നടത്തിയാലും ഫോമാ ദൗത്യത്തിൽ നിന്ന് പിന്മാറുകയോ പിന്നോക്കം പോകുകയോ ഇല്ലെന്നു ട്രഷർ  തോമസ് ടി. ഉമ്മൻ പറഞ്ഞു. ജനങ്ങളുടെ പിന്തുണയിലാണ് ഫോമാ നിലനിൽക്കുന്നത്.

മുഖ്യാതിഥി ഡോ. ദേവി തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വിവരിച്ചു. പബ്ലിക്ക് അഡ്വക്കറ്റ്  എന്നത് അറ്റോർണിയല്ല, മറിച്ച് ജനനഗളുടെ ശബ്ദമായി നിലകൊള്ളുന്ന ഓഫീസ് ആണ്. ഒരാഴ്ചക്കുള്ളിൽ 1,14,000  ഡോളർ സമാഹരിച്ചാലെ  സിറ്റിയിൽ നിന്ന മാച്ചിംഗ് ഫണ്ട് ലഭിക്കൂ. എവിടെയുള്ളവർക്കും അതിനു  സംഭാവന നൽകാം. മാച്ചിംഗ് ഫണ്ട് ലഭിച്ചാൽ മാത്രമേ എതിർ സ്ഥാനാർത്ഥിയുമായി  ഡിബേറ്റിനു അവസരം  കിട്ടൂ എന്നത് കൊണ്ടാണ് തുക സമാഹരണം വളരെ പ്രധാനപ്പെട്ടതായത്. ഇത് വ്യക്തിപരമായ ആവശ്യത്തിനല്ല .

മികച്ച മീഡിയ പ്രവർത്തക കൂടിയായ   ഡോ . ദേവിക്ക് ഡിബേറ്റിൽ വലിയ സാധ്യത  ഉണ്ടെന്നു പൊതുവെ കരുതപ്പെടുന്നു. (നാളെ റോക്ക്ലാൻഡ് കൗണ്ടിയിലും  ശനിയാഴ്ച ക്വീൻസിലും അവർക്കായി ധനസമാഹരണം നടത്തുന്നു. ഓൺലൈനിലും സംഭാവന നൽകാം) 

 

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 
Pathrose Varkey 2021-09-21 18:28:22
അതിനാൽ ആഘോഷിക്കുന്നതിനുപകരം നിങ്ങളുടെ ജോലി ഒരു വാർത്താ പ്ലാറ്റ്ഫോമായി ചെയ്യുക, പ്രതികളുടെ പക്ഷം പിടിക്കുന്നത് നിർത്തുക. എന്തായാലും നിങ്ങൾ അവരിൽ നിന്ന് പ്രതിഫലം വാങ്ങുന്നുവെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം.
എന്റെ കാൻകൂണ് 2021-09-22 13:51:11
കാൻകൂണ്..ഹായ് ഹായ്..ചാകരയാണ് അളിയാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക