Image

തലസ്ഥാനത്ത് 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍; വില്‍പ്പന കിലോഗ്രാമിന് 40,000 രൂപയ്ക്ക്

Published on 21 September, 2021
തലസ്ഥാനത്ത് 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍; വില്‍പ്പന കിലോഗ്രാമിന് 40,000 രൂപയ്ക്ക്


ചിറയിന്‍കീഴ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പാച്ചല്ലൂര്‍ പനവിള വീട്ടില്‍ റിയാസ് (24) പാച്ചല്ലൂര്‍ പനത്തുറ പള്ളിനട വീട്ടില്‍ രാഹുല്‍ (24 ) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.  ചിറയിന്‍കീഴ് പോലീസും തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വിലവരും. പിടിയിലായവരില്‍നിന്നും കഞ്ചാവ് കച്ചവടം 
ചെയ്യുന്ന പ്രധാന സംഘങ്ങളെക്കുറിച്ചും പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ നേരത്തെ കഞ്ചാവ് കേസുകളിലും ക്രിമിനല്‍ കേസുകളിലും പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 

തമിഴ്നാട് അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍നിന്ന് ശേഖരിച്ച കഞ്ചാവാണ് ചില്ലറ വില്‍പ്പനക്കായി ചിറയിന്‍കീഴ് എത്തിച്ചത്. ഇതിന് മുമ്പും ഇവര്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു.  പെരുങ്ങുഴിയില്‍ നടന്ന പോലീസ് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ഇരുചക്ര വാഹനങ്ങളില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ  മുഖ്യകണ്ണികളാണ് ഇവര്‍. കിലോഗ്രാമിന് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 40000 രൂപയ്ക്കാണ് ചില്ലറ വില്‍പ്പന നടത്തിയിരുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക