Image

അവിവാഹിതര്‍ക്ക് ആശ്രയമായി തിടനാട് പഞ്ചായത്തിന്റെ കല്യാണ ഡയറി

Published on 21 September, 2021
അവിവാഹിതര്‍ക്ക് ആശ്രയമായി തിടനാട് പഞ്ചായത്തിന്റെ കല്യാണ ഡയറി


തിടനാട് : അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് മാര്യേജ് ഡയറിയുമായി തിടനാട് പഞ്ചായത്ത്. പഞ്ചായത്തിലുള്ളവര്‍ക്ക് പുറമേ കേരളത്തിലെവിടെയുമുള്ള യുവതീയുവാക്കള്‍ക്ക് ഇവിടെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ആരംഭഘട്ടത്തില്‍ പഞ്ചായത്തംഗങ്ങള്‍ നേരിട്ടാണ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഓരോ രജിസ്‌ട്രേഷനും വിശദമായി പരിശോധിച്ച്  അനുയോജ്യമായ വ്യക്തികളെ തമ്മില്‍ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. അംഗത്വമെടുക്കുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് മാര്യേജ് ഡയറി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുവരും.

 പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും നടത്തിയ സര്‍വേയില്‍ വിവാഹപ്രായം കഴിഞ്ഞ് വിവാഹം കഴിക്കാതെ നില്‍ക്കുന്നവരുടെയും ചെറുപ്രായത്തില്‍ വി
ധവകളായ പെണ്‍കുട്ടികളുടെയും എണ്ണവും കൂടുതലായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്യേജ് ഡയറി എന്ന ആശയത്തിലേക്ക് 
പഞ്ചായത്തെത്തിയത്. വിവാഹപ്രായം കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന വിധവകള്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 


ഈ രജിസ്റ്റര്‍ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളുമായി ഇത് ബന്ധപ്പെടുത്തിയാണ് ചെയ്യുന്നത്. ആദ്യദിനം തന്നെ പഞ്ചായത്തിന് പുറത്തുനിന്നുള്ള നൂറിലധികം പേര്‍ അംഗത്വമെടുത്തതായി മാര്യേജ് ഡയറി കോ-ഓര്‍ഡിനേറ്റര്‍ ഷെറിന്‍ പെരുമാകുന്നേല്‍ പറഞ്ഞു. 


വിവരങ്ങള്‍ അയയ്ക്കേണ്ട നമ്പര്‍ 

വാട്സ്ആപ് നമ്പര്‍- ഷെറിന്‍ പെരുമാകുന്നേല്‍, തിടനാട് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍-9847998258, 
വിജി ജോര്‍ജ് തിടനാട് പഞ്ചായത്ത് പ്രസിഡന്റ്-9447055996, മിനി ബിനോ മുളങ്ങാശേരിയില്‍ വൈസ് പ്രസിഡന്റ്-9744169180, ലീനാ ജോര്‍ജ് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ-9562765051, ഓമന രമേശ് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ-9645258128.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക