Image

തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം

Published on 22 September, 2021
തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം


തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം. മുബാറക് എന്ന ഹോട്ടലിലെ തൊഴിലാളിയായ അസം സ്വദേശി നൂര്‍ ഷെഖിന്‍ ആണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഹോട്ടലിലെ സിസിടിവി കാമറയില്‍ ലഭിച്ചിട്ടുണ്ട്. 

ഭക്ഷണം കഴിക്കാന്‍ എത്തിയ പ്രദേശവാസികളായ മൂന്നു പേര്‍ കഴിച്ച ബിരിയാണിയുടെ ബാക്കി പാഴ്‌സലായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത് പാഴ്‌സല്‍ ആയി നല്‍കുന്നതിനിടെ കൂടുതല്‍ ബിരിയാണി പാഴ്‌സലില്‍ വയ്ക്കാന്‍ നിര്‍ദേശിച്ചു. ഇതിനു വിസമ്മതിച്ചതോടെയാണ് മര്‍ദ്ദനം. 

നാല് വര്‍ഷത്തോളമായി ഈ ഹോട്ടലിലെ ജീവനക്കാരനാണ് നൂര്‍ ഷെഖിന്‍. മര്‍ദ്ദനത്തില്‍ പരിക്കേറ്റ തൊഴിലാളിയെ ആദ്യം തൊടുപുഴയില്‍ സര്‍ക്കാര്‍ ആശപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതികള്‍ നൂര്‍ ഷെഖിനെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിച്ചു. ചെവിക്ക് പൊട്ടലും ശരീരമാസകലം വേദനയും അനുഭവപ്പെട്ടതോടെ നൂര്‍ ഷെഖിനെ ഹോട്ടലുടമ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വീണ്ടും പരാതി നല്‍കിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊടുപുഴ സ്വദേശികളാണ് പ്രതികള്‍. ഇവര്‍ ഇടയ്ക്കിടെ ഹോട്ടലില്‍ എത്താറുള്ളവരാണെന്ന് ഉടമ പറയുന്നു. പ്രതികളുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കെണ്ടത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അേന്വഷണം പുരോഗമിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക