യാത്രാന്ത്യം : (കവിത : സലാം കുറ്റിച്ചിറ )

Published on 22 September, 2021
യാത്രാന്ത്യം : (കവിത : സലാം കുറ്റിച്ചിറ )
നീയെനിക്കുനൽകിയ
ചുടു ചുംബനങ്ങളൊക്കെയും
മരണത്തിന്റെ തണുപ്പിലും
ഉറഞ്ഞു പോകാതെ.,
അണഞ്ഞു പോകാത്ത കനലുപോൽ
നെഞ്ചിൽ
പൊള്ളലേൽപ്പിക്കുന്നുണ്ട്..

ഒരു വേള...
നിന്റെ മരണവും
പ്രണയത്തിന്റെ
കാണാപുറങ്ങളിൽ
എനിക്ക്
വായിക്കാനാവാത്തതെന്തോ
കുത്തികുറിക്കുന്നുണ്ടാവും
ഒരു പക്ഷേ ,
മൃത്യുവിന്റെ
പതിഞ്ഞ
പദചലനങ്ങൾ പോലും..
എന്നെ
കേൾപ്പിക്കാരുന്നതെന്തു കൊണ്ടാവും... ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക