Image

പ്രോട്ടോക്കോള്‍ പ്രകാരം മോദിക്ക് അതിഥേയത്വം നല്‍കേണ്ടത് കമല ഹാരീസ്

ജോബിന്‍സ് Published on 22 September, 2021
പ്രോട്ടോക്കോള്‍ പ്രകാരം മോദിക്ക് അതിഥേയത്വം നല്‍കേണ്ടത് കമല ഹാരീസ്
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആഗോള തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു പ്രധാനവിഷയം ആരായിരിക്കും പ്രോട്ടോക്കോളനുസരിച്ച് മോദിക്ക് അമേരിക്കയില്‍ ആതിഥേയത്വം നല്‍കുന്നത് എന്നതാണ്. 

അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡനായിരിക്കില്ല അതെന്നാണ് അന്താരാഷ്ട്ര
 മാധ്യമങ്ങള്‍ പറയുന്നത് കാരണം. മോദി ഇന്ത്യയുടെ രാഷ്ട്രത്തലവനല്ല മറിച്ച് സര്‍ക്കാരിനെ നയിക്കുന്ന ആളാണ്. എന്നാല്‍ ബൈഡന്‍ അമേരിക്കയിലെ രാഷ്ട്രത്തലവനാണ്. ഇതിനാല്‍ തന്നെ രണ്ടാം സ്ഥാനത്തുള്ള കമല ഹാരിസാവും മോദിക്ക് ആതിഥേയത്വം നല്‍കുക. 

കമല ഹാരീസ് ഇന്ത്യന്‍ വംശജയാണെന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. ഔദ്യോഗികമായി മോദിയെ സ്വീകരിക്കുക കമല ഹാരീസ് തന്നെയായിരിക്കും വെള്ളിയാഴ്ച മോദിയും കമലഹാരീസും തമ്മില്‍ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. 

എന്നാല്‍ കമല ഹാരീസിന് ഇന്ത്യന്‍ ഭരണകൂടവുമായി അത്ര നല്ല ബന്ധമല്ല ഉള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം. 2019 ലെ ഒരു സംഭവമാണ് ഇതിന് കാരണം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യുഎസ് കോൺഗ്രസിലെ ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയംഗം പ്രമിളാ ജയപാലിനെ കാണാന്‍ വിസമ്മതിച്ചിരുന്നു. ഇന്ത്യന്‍ വംശജയായ ജയപാല്‍ കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുന്ന പ്രമേയം   അവതരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. 

എന്നാല്‍ ഇതിനോട് കമലാ ഹാരിസ് വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. ക്യാപിറ്റോളില്‍ നടക്കുന്ന കൂടിക്കാഴ്ചകളില്‍ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കാനുള്ള അധികാരം ഒരു വിദേശ സര്‍ക്കാരിനും ഇല്ലെന്നായിരുന്നു കമല ഹാരീസിന്‍രെ പ്രതികരണം. 

വൈസ് പ്രസിഡന്റായശേഷം ശക്തമായ എതിര്‍പ്പുകള്‍ ഇന്ത്യയോട് അറിയിച്ചിട്ടില്ലെങ്കിലും കമലാ ഹരീസിന്‍രെ സഹോദരി പുത്രി  മീനാ ഹാരിസ് ഇന്ത്യയില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ അനുകൂലിച്ച് സംസാരിച്ചിരുന്നു. അധികാരമേറ്റതിന് ശേഷം വിവധ ലോക നേതാക്കളുമായി സംസാരിച്ച കമല ഹാരിസ് ഇന്ത്യന്‍ പ്രധനമന്ത്രിയുമായി ഇക്കഴിഞ്ഞ ജൂണില്‍ മാത്രമാണ് ഒരു ഫോണ്‍ സംഭാഷണം നടത്തുന്നത്. അതും വാക്‌സിന്‍ സംബന്ധിച്ച ചില അടിയന്തിര കാര്യങ്ങള്‍ സംസാരിക്കുന്നതിനായിരുന്നു. 

2016 ല്‍ നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അന്ന് വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡനായിരുന്നു മോദിക്ക് ഔദ്യോഗികമായി ആതിഥേയത്വം നല്‍കിയത്. കൂടിക്കാഴ്ചയില്‍ കമല ഹാരിസിനെ മോദി ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുമെന്നാണ് കരുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക