Image

മഹന്ത് നരേന്ദ്ര ഗിരിയുടേത് ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 22 September, 2021
മഹന്ത് നരേന്ദ്ര ഗിരിയുടേത് ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം ആത്‍മഹത്യയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. അലഹബാദിലെ സ്വരൂപ് റാണി നെഹ്റു മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായത്.

മരണം ശ്വാസം മുട്ടിയെന്നാണ് റിപ്പോര്‍ട്ട്. സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹം ബാഘമ്ബരി ഗഡി മഠത്തില്‍ എത്തിച്ചു. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മഠത്തില്‍ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹന്ത് നരേന്ദ്ര ഗിരി കഴിഞ്ഞിരുന്ന മഠത്തില്‍ മൃതദേഹം കണ്ടെത്തിയത്.

മഹന്ത് നരേന്ദ്ര ഗിരിയുടെ വസതിയില്‍ നിന്ന് ഒരു ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. കുറിപ്പില്‍ സൂചിപ്പിച്ചിരുന്ന പേരുകള്‍ അനുസരിച്ച്‌ ശിഷ്യനായ ആനന്ദ് ഗിരിയെയും മറ്റ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആനന്ദ് ഗിരിയെ കഴിഞ്ഞ ദിവസം 12 മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക