Image

വ്യാജ വാര്‍ത്ത; മാതൃഭൂമി ന്യൂസിനോട് വിശദീകരണം തേടി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം

Published on 22 September, 2021
വ്യാജ വാര്‍ത്ത; മാതൃഭൂമി ന്യൂസിനോട് വിശദീകരണം തേടി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം
ന്യൂദല്‍ഹി : വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് മാതൃഭൂമി ന്യൂസിനോട് വിശദീകരണം തേടി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. ദല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 50 പേര്‍ പിടഞ്ഞു മരിച്ചതായുള്ള വ്യാജ വാര്‍ത്ത നല്‍കി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്.

യുവമോര്‍ച്ചാ നേതാവ് പ്രശാന്ത് ശിവന്‍ ആണ് ഇതു സംബന്ധിച്ച്‌ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേബിള്‍ ടിവി നെറ്റ്‌വര്‍ക് ആക്‌ട് പ്രകാരമാണ് നടപടി. വാര്‍ത്താ അവതാരകന്‍ ഹഷ്മി താജ് ഇബ്രാഹിമിനും, ചാനലിനുമെതിരെയാണ് നിലവില്‍ പരാതി നല്‍കിയത്. കേന്ദ്രമന്ത്രി അനുരാഗ് ഥാക്കൂറിനും പ്രശാന്ത് ശിവന്‍ പരാതി നല്‍കിയത്.

ഒറ്റ ദിവസം രാജ്യത്ത് അമ്ബത് പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചെന്നായിരുന്നു വാര്‍ത്ത നല്‍കിയത്. അന്ന് വൈകിട്ട് തന്നെ വാര്‍ത്ത തെറ്റാണെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരണം നല്‍കിയിരുന്നു. എന്നിട്ടും മാതൃഭൂമി ന്യൂസ് വാര്‍ത്ത് പിന്‍വലിച്ചിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.

അതേസമയം ഇത്രയും ആളുകള്‍ മരിച്ചെന്ന റിപ്പോര്‍ട്ടില്‍ ദല്‍ഹി ഹൈക്കോടതിയും സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ആ ദിവസത്തില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്നാണ് ദല്‍ഹി സര്‍ക്കാരും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

രാജ്യത്തെ ജനങ്ങളെ പ്രകോപിതരാക്കി ഭരണകൂടത്തിനെതിരെ കലാപം നടത്താനുള്ള ശ്രമമാണ് ഹഷ്മി താജ് ഇബ്രാഹിം നടത്തിയതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഏപ്രില്‍ 23ന് മാതൃഭൂമിയുടെ പ്രൈം ടൈം ബുള്ളറ്റിനിലാണ് ഈ വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക