Image

വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യവെ ഷോക്കടിച്ച്‌ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

Published on 22 September, 2021
വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യവെ ഷോക്കടിച്ച്‌  കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൊല്‍ക്കത്തക്ക് സമീപത്തെ ഖര്‍ദയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് വീട്ടില്‍ വെള്ളം കയറിയത്.

രാജാദാസ് എന്നയാളും ഭാര്യ, പത്തുവയസുള്ള മകന്‍ എന്നിവരുമാണ് മരിച്ചത്. നാല് വയസ്സുകാരനായ മറ്റൊരു മകന്‍ രക്ഷപ്പെട്ടു. രാജാദാസിന് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കേറ്റു.

രക്ഷിക്കാന്‍ ഓടിയെത്തിയ ഭാര്യക്കും മകനും ഷോക്കേറ്റു. അയല്‍വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതരെത്തിയത്. ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ മൂവരും മരിച്ചതായി അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക