Image

'ഡാന്‍സാഫ്'ന് മയക്കുമരുന്ന് മാഫിയയുമായി ബന്ധം; വാര്‍ത്ത നിഷേധിച്ച്‌ ഡി ജി പി

Published on 22 September, 2021
'ഡാന്‍സാഫ്'ന് മയക്കുമരുന്ന് മാഫിയയുമായി ബന്ധം; വാര്‍ത്ത നിഷേധിച്ച്‌ ഡി ജി പി
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയകളെ പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ഇന്‍റെലിജന്‍സ് റിപോര്‍ട്ടുകള്‍ നിഷേധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ഡാന്‍സാഫിനെ പിരിച്ചുവിട്ടിട്ടില്ലെന്നും ഡാന്‍സാഫിനെതിരെ ഒരു ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നും ഡി ജി പി വ്യക്തമാക്കി.

തിരുവനന്തപുരത്ത് വ‍‍ര്‍ധിച്ചുവരുന്ന ലഹരികടത്ത് തടയാനായിരുന്നു ഒരു എസ്‌ഐയുടെ നേതൃത്വത്തല്‍ ഡാന്‍സാഫ്  രൂപീകരിച്ചത്. മയക്കുമരുന്ന് പിടികൂടാന്‍ രൂപീകരിച്ച പോലീസിന്‍്റെ ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും മയക്കുമരുന്ന് കടത്തുകാരുടെ ഒത്താശയോടെ പോലീസ് വാഹനത്തില്‍ കൊണ്ടുവരുന്ന കഞ്ചാവ് റോഡിലിട്ട് കേസെടുക്കുകയാണ് ഡാന്‍സാഫിന്‍്റെ രീതിയെന്നുമാണ് ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.  റിപ്പോ‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ പിരിച്ചുവിട്ടിരുന്നു.

ലഹരി വില്‍പ്പന നടത്തുന്ന സംഘങ്ങളെ പിടികൂടുന്നതിന് പകരം ലഹരിമാഫിയെ കൂട്ടുപിടിച്ച്‌ വ്യാജ കേസുണ്ടാക്കി പേരെടുക്കാനായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍‍ട്ട്. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിലോകണക്കിന് കഞ്ചാവ് കണ്ടെത്തിയതായി വ്യക്തമാക്കി ഡാന്‍സാഫ് വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലെ പ്രതികളെയും ഡാന്‍സാഫ് സൃഷ്ടിച്ചതാണെണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പേട്ട, മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയിലെടുത്ത കേസുകള്‍ മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ട്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക