Image

ട്രംപ് സഹോദര പുത്രിക്കും ന്യു യോർക്ക് ടൈംസിനുമെതിരെ 100 മില്യന്റെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു

Published on 22 September, 2021
ട്രംപ് സഹോദര പുത്രിക്കും ന്യു യോർക്ക് ടൈംസിനുമെതിരെ 100 മില്യന്റെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു
മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സഹോദര പുത്രി  മേരി ട്രംപിനും ന്യൂയോർക്ക് ടൈംസിനുമെതിരെ  100 മില്യൺ ഡോളർ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. 

തന്റെ ടാക്സ്  രേഖകൾ ടൈംസിന് ചോർത്തിക്കൊണ്ട് മേരി മുൻ  കരാർ ലംഘിച്ചെന്ന്  ആരോപിച്ചാണിത്.

എതിർ കക്ഷികൾ തങ്ങളുടെ നേട്ടത്തിനായി  രഹസ്യവും അതീവ സെൻസിറ്റീവുമായ രേഖകൾ നേടുന്നതിനു  ഗൂഡാലോചന നടത്തിയെന്ന് ഡച്ചസ് കൗണ്ടി, ന്യൂയോർക്ക് സുപ്രീം കോടതിയിൽ  ട്രംപിൻറെ  അറ്റോർണി അലീന ഹബ്ബ  നൽകിയ 27-പേജുള്ള പരാതിയിൽ ആരോപിക്കുന്നു .

എതിര്കക്ഷികളുടെ  പ്രവർത്തനങ്ങൾ വ്യക്തിപരമായ പകപോക്കലും പ്രശസ്തിയും കുപ്രശസ്തിയും നേടാനും 
അവരുടെ രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകാനും  ഉദ്ദേശിച്ചായിരുന്നുവെന്ന് സ്യൂട്ടിൽ പറയുന്നു.

ടൈംസിന്റെ റിപ്പോർട്ടർമാരായ സൂസൻ ക്രെയ്ഗ്, ഡേവിഡ് ബാർസ്റ്റോ, റസ്സൽ ബ്യൂട്ട്നർ എന്നിവർ ട്രംപിന്റെ നികുതി രേഖകൾ നേടുന്നതിനായി നാളുകളായി വിപുലമായ ശ്രമം  നടത്തുകയും  മേരി എൽ. ട്രംപിനെ നിരന്തരം പ്രേരിപ്പിക്കുകയും   രേഖകൾ അവളുടെ അഭിഭാഷകന്റെ ഓഫീസിൽ നിന്ന് കടത്താൻ അവളെ നിര്ബന്ധിക്കകയും ചെയ്തുവെന്നും സ്യൂട്ടിൽ ആരോപിക്കുന്നു.   .

പ്രസിഡന്റിന്റെ സാമ്പത്തികവും നികുതിയും സംബന്ധിച്ച  ഈ റിപ്പോർട്ടിന്  ടൈംസ് റിപ്പോർട്ടർമാർ 2019 ലെ പുലിറ്റ്സർ സമ്മാനം നേടി.  

എന്നാൽ ടൈംസ് വക്താവ് ഡാനിയേൽ റോഡെസ് ഹാ  പറഞ്ഞത് കേസിനെ പത്രം  ശക്തമായി  നേരിടുമെന്നാണ് .

ഡൊണാൾഡ് ട്രംപിന്റെ നികുതികളെക്കുറിച്ചുള്ള ടൈംസിന്റെ റിപ്പോർട്ട്  പൊതു താൽപ്പര്യത്തെ ബാധിക്കുന്ന  ഒരു വിഷയത്തെക്കുറിച്ച് സൂക്ഷ്മമായ റിപ്പോർട്ടിംഗിലൂടെ പൗരന്മാരെ അറിയിക്കാൻ സഹായിച്ചു, അവർ  ന്യു യോർക്ക് പോസ്റ്റിനു ഒരു ഇമെയിലിൽ എഴുതി. ഈ കേസ് സ്വതന്ത്ര വാർത്താ സംഘടനകളെ നിശബ്ദമാക്കാനുള്ള ശ്രമമാണ്, അതിനെതിരെ ശക്തമായി പ്രതിരോധിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു.

ദി ഡെയ്‌ലി ബീസ്റ്റിന് നൽകിയ പ്രസ്താവനയിൽ മേരി ട്രംപ് സ്യൂട്ടിനെ നിരാശയുടെ പ്രതീകം എന്ന് വിളിച്ചു.

അങ്ങേര് (ഒരു ചീത്തവാക്ക് കൂടി ചേർത്ത്) ഒരു ലൂസർ ആണെന്ന് ഞാൻ കരുതുന്നു. ട്രംപിന്   മേൽ എല്ലാ വാതിലും അടയുകയാണ്. പതിവ് പോലെ ട്രംപ് സമയത്തിനനുസരിച് വിഷയം മാറ്റും. 

1999-ൽ മരിച്ച മുൻ പ്രസിഡന്റിന്റെ പിതാവിന്റെയും മേരിയുടെ മുത്തച്ഛനായ ഫ്രെഡ് ട്രംപിന്റെയും എസ്റ്റേറ്റിനെക്കുറിച്ചു  നിയമയുദ്ധം  നടന്നിരുന്നു. സ്വത്തുക്കൾ  സംബന്ധിച്ച് കുടുംബം കേസ് നടത്തിയപ്പോൾ, മേരിക്ക്  40,000 പേജ് രേഖകൾ കൈമാറിയിരുന്നു.

കോടതി രേഖകൾ സീൽ ചെയ്യുകയും കക്ഷികൾ അത് പരസ്യമാക്കില്ലെന്ന  കരാറിൽ ഒപ്പിടുകയും ചെയ്തു.  എന്നാൽ 2016 സെപ്റ്റംബറിൽ, മാസങ്ങളുടെ ചർച്ചയ്ക്ക് ശേഷം മേരി, റിപ്പോർട്ടർ  ക്രെയ്ഗുമായി രേഖകൾ പങ്കിട്ടു, സ്യൂട്ട് ആരോപിച്ചു.

ട്രംപിന്റെ നികുതികളെക്കുറിച്ചുള്ള ടൈംസ് റിപ്പോർട്ടിംഗിൽ, 2016 ഒക്ടോബറിലെ ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് റിട്ടേണുകളിൽ എങ്ങനെയാണ് നികുതി അടയ്ക്കുന്നത് ഒഴിവാക്കിയതെന്ന് പരിശോധിക്കുന്നു.

 ടൈംസിന്റെ റിപ്പോർട്ടിന്റെ ഒരു ഉറവിടമാണെന്ന് മേരി ട്രംപ് സമ്മതിച്ചിരുന്നു.  കഴിഞ്ഞ വർഷം  “Too Much and Never Enough: How My Family Created the World’s Most Dangerous Man” എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക