Image

കേരളാ ക്രിക്കറ്റ്‌ ലീഗ്‌, യു എസ്‌ എ സീസൺ സിക്സ്: മില്ലേനിയം ക്രിക്കറ്റ്‌ ക്ലബ്ബ്‌ ജേതാക്കള്‍

ജോജോ കൊട്ടാരക്കര Published on 23 September, 2021
കേരളാ ക്രിക്കറ്റ്‌ ലീഗ്‌, യു എസ്‌ എ സീസൺ സിക്സ്: മില്ലേനിയം ക്രിക്കറ്റ്‌ ക്ലബ്ബ്‌ ജേതാക്കള്‍
ന്യൂയോർക്ക്‌: കേരളാ ക്രിക്കറ്റ്‌ ലീഗിന്റെ ആറാം  പതിപ്പിന്റെ ആവേശകരമായ ഫൈനലില്‍ ന്യൂയോർക്ക്‌ മില്ലേനിയം  ന്യൂയോർക് ബ്ലാസ്‌റ്റേഴ്‌സിനെ  പരാജയപ്പെടുത്തിയാണ്‌ കിരീടമണിഞ്ഞത്‌. ഭാഗ്യനിർഭാഗ്യങ്ങള്‍ ഇരു ഭാഗത്തേക്കും മാറിമറഞ്ഞ കളിയില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂയോർക് ബ്ലാസ്റ്റേഴ്‌സ്   നിശ്‌ചിത 25 ഓവറില്‍ 6വിക്കറ്റു നഷ്‌ടത്തില്‍ 192 റണ്‍സാണെടുത്തത്‌. തുടർന്നു ബാറ്റിംഗിനിറങ്ങിയ മില്ലേനിയം 23.5 ഓവറില്‍ രണ്ടു വിക്കറ്റ്   ബാക്കി നില്‍ക്കേയാണ്‌ വിജയിച്ചത്‌. ഒരു ഘട്ടത്തിൽ 117 റൺസിന്‌ 7 വിക്കറ്റ്  നഷ്ടപെട്ട മില്ലേനിയം ടീമിനെ അഖിൽ നായരുടെ ആവേശകരവും അവസരോചിതവുമായ ബാറ്റിംഗ് ആണ് രക്ഷിച്ചത് .അഖിൽ നായർ 51  പന്തിൽ രണ്ടു സിക്സ് അടക്കം 69 റൺസ് ആണ് നേടിയത് .അഖിൽ നായർ ആണ് മാന് ഓഫ് ദി മാച്ച് .കെ.സി. എല്ലിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാഌം ബൗളറുമായി യഥാക്രമം നവീൻ ഡേവിസും  (578  റണ്‍സ്‌) സനീഷ് മോഹൻ  (27  വക്കറ്റ്‌)  അർഹരായി.

തുടർന്നു നടന്ന സമ്മാനദാന ചടങ്ങില്‍ മുഖ്യതിഥി ആയിരുന്ന ഗ്രാൻഡ് സ്പോൺസർ സ്പെക്ട്രം ഓട്ടോ സാരഥികൾ ബിനു, പ്രിൻസ് ,  USA ക്രിക്കറ്റ് ബോർഡ് ഡയറക്ടർ  അജിത് ഭാസ്കർ ,ഇവെന്റ്ഗ്രാം സിഇഒ ജോജോ കൊട്ടാരക്കര,
അനിതാസ് കിച്ചൻ സാരഥികൾ ,അനൂപ് KVTV, ലൂസിഡ് ഏഴ് സാരഥി ബേസിൽ കുര്യാക്കോസ് , JR സ്പോർട്ടിങ് ഗുഡ്സ് സാരഥികൾ ,ഇവന്റ് ക്യാറ്സ്‌ സാരഥികൾ   വിജയികള്‍ക്ക്‌ ട്രോഫികള്‍ സമ്മാനിച്ചു.

 വരും വർഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌  പ്രസിഡന്റ് ജിൻസ് ജോസഫ്,വൈസ് പ്രെസിഡെന്റ്സ് ബാലഗോപാൽ നായർ,ജിതിൻ തോമസ്, സെക്രട്ടറി  സബീൻ ജേക്കബ് എന്നിവർ അറിയിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക