Image

തൃക്കാക്കരയില്‍ പ്രതിപക്ഷത്തിന്റെ എല്ലാ കുതന്ത്രങ്ങളും പരാജയപ്പെട്ടുവെന്ന് ചെയര്‍പേഴ്‌സണ്‍

Published on 23 September, 2021
തൃക്കാക്കരയില്‍ പ്രതിപക്ഷത്തിന്റെ എല്ലാ കുതന്ത്രങ്ങളും പരാജയപ്പെട്ടുവെന്ന് ചെയര്‍പേഴ്‌സണ്‍
തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ പ്രതിപക്ഷത്തിന്റെ അവിശ്വാസം പരാജയപ്പെട്ടതോടെ വര്‍ധിച്ച ആവേശത്തില്‍ ഭരണകക്ഷി കൗണ്‍സിലര്‍മാര്‍. നഗരസഭയില്‍ യു.ഡി.എഫ് അധികാരത്തിലെത്തി ഇത്രയൂം കാലത്തിനിടെ പല തവണ പിന്നാമ്പുറത്തുകൂടി അട്ടിമറിക്ക് ഇടതു അംഗങ്ങള്‍ ശ്രമിച്ചു. ഇനി യു.ഡി.എഫിനെ പ്രതിപക്ഷത്ത് ഇരുത്താന്‍ കഴിയില്ലെന്ന് ഇടതുകൗണ്‍സിലര്‍മാര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. യു.ഡി.എഫിനെ പൊട്ടിക്കാന്‍ വന്ന പ്രതിപക്ഷം എല്ലാ നിലയിലും എട്ടുനിലയില്‍ പൊട്ടി. ആശങ്കയും ഭയപ്പാടും ഇല്ലാതെ ഭരണം തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ യു.ഡി.എഫ് അംഗങ്ങളുടെയും സ്വതന്ത്രരുെടയും തിണ്ണ നിരങ്ങിയ എല്‍.ഡി.എഫിനു കിട്ടിയ തിരിച്ചടിയാണിതെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. 

പ്രതിപക്ഷത്തിന്റെ എല്ലാ കുതന്ത്രങ്ങളും പരാജയപ്പെട്ടുവെന്ന് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പറഞ്ഞു. പാര്‍ട്ടിയോട് നന്ദി പറയുന്നു. തന്നെ മാറ്റാന്‍ യു.ഡി.എഫില്‍ ധാരണയായി എന്ന എല്‍.ഡി.എഫ് വാദത്തെ കുറിച്ച് അറിയില്ല. പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും അജിത തങ്കപ്പന്‍ പറഞ്ഞു. 

യു.ഡി.എഫ് അംഗങ്ങളുടെ 'കട്ട സപ്പോര്‍ട്ട്' ഉള്ളതുകൊണ്ടാണ് അവിശ്വാസം നേരിടാന്‍ കഴിഞ്ഞത്. അതിന് പാര്‍ട്ടിയോടും ജഗദീശ്വരനോടും കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഒമ്പത് മാസമായി അവര്‍ ഓരോരോ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. അതെല്ലാം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയാണ് ഇവിശടവരും എത്തിച്ചത്. പാര്‍ട്ടി എന്തുപറഞ്ഞാലും അനുസരിക്കും. ആറു മാസം കഴിഞ്ഞ അവിശ്വാസം കൊണ്ടുവന്നാലും സ്വാഗതം ചെയ്യും. അത് അവരുടെ അവകാശമല്ലേ? അവര്‍ കൊണ്ടുവരുന്ന ഓരോ ആരോപണവും നിഷ്പ്രഭമായിരിക്കൊണ്ടിരിക്കുകയാണ്. വികസനത്തിന്റെ ഗുണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മുന്നോട്ടുപോകും. പ്രതിപക്ഷത്തിന്റെ വേട്ടയാടലില്‍ പാര്‍ട്ടി കൂടെയുള്ളതിനാല്‍ ഒന്നും സംഭവിച്ചില്ലെന്നും അജിത തങ്കപ്പന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക