Image

പണിക്കൂലിയെ ചൊല്ലി തര്‍ക്കം; കിണര്‍ കുഴിക്കുന്നതിനിടെ പാറകല്ല് ഉരുട്ടിയിട്ടു, യുവാവിന് പരിക്ക്; സുഹൃത്തിനെ തിരയുന്നു

Published on 23 September, 2021
പണിക്കൂലിയെ ചൊല്ലി തര്‍ക്കം; കിണര്‍ കുഴിക്കുന്നതിനിടെ പാറകല്ല് ഉരുട്ടിയിട്ടു, യുവാവിന് പരിക്ക്; സുഹൃത്തിനെ തിരയുന്നു


തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ യുവാവിനെ അപായപ്പെടുത്താന്‍ സുഹൃത്തിന്റെ ശ്രമം. പാറശാലയിലാണ് സംഭവം. കിണര്‍ കുഴിക്കുന്നതിനിടെ യുവാവിന്റെ ദേഹത്തേക്ക് സുഹൃത്ത് പാറക്കല്ലുകള്‍ ഉരുട്ടിയിട്ടു. പരിക്കേറ്റ ധനുവച്ചപുരം സ്വദേശി സാബുവിനെ നെയ്യറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്ത് വിനുവിനെ തിരയുന്നു. പണിക്കൂലിയെ സംബന്ധിച്ച തര്‍ക്കമാണ് ആരകമണത്തിന് കാരണമെന്ന് സാബു പറയുന്നു.

ഇന്നു രാവിലൊയിരുന്നു സംഭവം. 30 അടി താഴ്ചയില്‍ കിണറിനുള്ളില്‍ പണിയെടുക്കുന്നതിനിടെയാണ് സുഹൃത്ത് കല്ലുരുട്ടിയിട്ടത്. ആദ്യത്തെ കല്ല് വീണപ്പോള്‍ സാബു ഒഴിഞ്ഞുമാറി. രണ്ടാമത്തെ കല്ല നടുവിലാണ് വീണത്. നടുവിന് സാരമായി പരിക്കേറ്റതോടെ സാബു ബോധരഹിതനായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് സാബുവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക