Image

വായു മലീനികരണം; ഓരോ വര്‍ഷവും 70 ലക്ഷം ആളുകള്‍ മരിക്കുന്നതായി ഡബ്ല്യുഎച്ച്‌ഒ

Published on 23 September, 2021
വായു മലീനികരണം; ഓരോ വര്‍ഷവും 70 ലക്ഷം ആളുകള്‍ മരിക്കുന്നതായി ഡബ്ല്യുഎച്ച്‌ഒ
നൃൂഡല്‍ഹി: വായു മലീനികരണം മൂലം രാജ്യത്ത് 70 ലക്ഷത്തോളം ആളുകള്‍ ഓരോ വര്‍ഷവും മരിക്കുന്നതായി റിപ്പോര്‍ട്ട്. ഡബ്ലൃുഎച്ച്‌ഒ ആണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം തന്നെ മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ് വായു മലിനീകരണം. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നത് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും യുഎന്‍ ആരോഗ്യ ഏജന്‍സി വ്യക്തമാക്കി.

കുട്ടികളില്‍ ഉള്‍പ്പെടെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും വായുമലിനീകരണം കാരണമാകുന്നു. ആസ്ത്മ പോലുളള പ്രശ്‌നങ്ങള്‍ 10 വയസിന് താഴെയുളള കുട്ടികളില്‍ പോലും ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. പ്രശ്ന പരിഹാരത്തിനായി ഡബ്ല്യുഎച്ച്‌ഒ പുതിയ വായു ഗുണനിലവാര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വായു മലിനീകരണത്തില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. ഇതിനായാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയതെന്നും ഡബ്ല്യുഎച്ച്‌ഒ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക