Image

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 21000 കോടിയുടെ ലഹരിമരുന്ന് വേട്ട: അന്വേഷണത്തിന് ഇ ഡി

Published on 23 September, 2021
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 21000 കോടിയുടെ ലഹരിമരുന്ന് വേട്ട: അന്വേഷണത്തിന് ഇ ഡി
അദാനിയുടെ ഉടമസ്ഥയിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും 21000 കോടിയുടെ ലഹരിമരുന്ന് കടത്ത് പിടിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡിആര്‍ഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷിക്കുന്നത്. ഈ ആഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘം അന്വേഷണം തുടങ്ങും. ലഹരിമരുന്ന് കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചതിനെ പട്ടിയായിരിക്കും അന്വേഷിക്കുക.

ഇക്കഴിഞ്ഞ ആഴ്ചയാണ് മുന്ദ്ര തുറമുഖത്ത് നിന്നും ഹെറോയിന്‍ ഡിആര്‍ഐ പിടിച്ചത്. അഫ്ഗാനിസ്ഥാനില്‍ നിന്നും വിജയവാഡ ആസ്ഥാനമായ കമ്ബനിയുടെ പേരില്‍ കൊണ്ടുവന്ന കണ്ടെയ്‌നറുകളിലാണ് 3000 കിലോ ഹെറോയിന്‍ കടത്തിയത്‌. വിജയവാഡയിലെ കമ്ബനി അടക്കം കേസുമായി ബന്ധമുള്ള മുഴുവന്‍ ആളുകളെയും സ്ഥാപനങ്ങളെയും കുറിച്ച്‌ ഇ ഡി അന്വേഷിക്കും. കേസില്‍ കമ്ബനി ഉടമകളെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇവര്‍ കള്ളക്കടത്ത് ഇടപാടിന്റെ ബിനാമികള്‍ മാത്രമാണെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. 

കേസില്‍ പിഎംഎല്‍എ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്താന്‍ ആണ് ഇഡി നീക്കം. അതേസമയം, പോര്‍ട്ട് തങ്ങളുടേതാണെങ്കിലും ഷിപ്പ്‌മെന്റുകള്‍ പരിശോധിക്കാറില്ലെന്നാണ് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ അദാനിയുടെ വിശദീകരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക