Image

കഞ്ചാവ് കേസില്‍ പിടിയിലായ യുവതിയ്ക്ക് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

Published on 23 September, 2021
കഞ്ചാവ് കേസില്‍ പിടിയിലായ യുവതിയ്ക്ക് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
തൃശ്ശൂര്‍: കഞ്ചാവ് കേസില്‍ യുവതി അറസ്റ്റിലായ സംഭവുമായി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയ്ക്ക് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി പോലീസ്. തൃശ്ശൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ലീന ജോസ് ഗോഡൗണ്‍ വാടകയ്ക്ക് എടുത്തായിരുന്നു കഞ്ചാവ് ബിസിനസ് നടത്തിയിരുന്നത്. സമീപത്തെ ബേക്കറിയില്‍ ജോലി ചെയ്തിരുന്ന യുവാവിനൊപ്പമായിരുന്നു ലീനയുടെ കഞ്ചാവ് വില്‍പ്പന.

കുന്ദമംഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലായിരുന്നു ലീനയെയും സുഹൃത്ത് സനലിനെയും പോലീസ് പിടികൂടിയത്. ലീനയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസിന് മയക്കുമരുന്ന് മാഫിയയുമായും, സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായും ലീനയ്ക്കുള്ള ബന്ധത്തിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക