Image

ഈഴവ ജിഹാദ് പരാമര്‍ശം; റോയി അച്ചനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ്

Published on 23 September, 2021
ഈഴവ ജിഹാദ് പരാമര്‍ശം; റോയി അച്ചനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ്
കോട്ടയം : കേരളത്തില്‍ ഈഴവ ജിഹാദ് ഉണ്ടെന്ന വൈദികന്‍  ഫാ. റോയി കണ്ണന്‍ ചിറയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ പി സി ജോര്‍ജ്. റോയി അച്ചന്റെ തലയ്ക്ക് കിറുക്കാണെന്നും അയാളുടെ തലയ്ക്ക് അടി കൊടുക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു. റോയി അച്ചന്‍ സഭയ്ക്ക് അപമാനമാണെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

ഈഴവരായ ചെറുപ്പക്കാര്‍ കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവാന്‍ സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ പരിശീലനം നടത്തുന്നുണ്ടെന്നാണ് സിറിയന്‍ കത്തോലിക്കാ വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ .റോയി കണ്ണന്‍ ചിറ കഴിഞ്ഞദിവസം പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക