Image

ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലന്ന് ആവര്‍ത്തിച്ച്‌ സുരേഷ് ഗോപി

Published on 23 September, 2021
ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലന്ന് ആവര്‍ത്തിച്ച്‌ സുരേഷ് ഗോപി
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അധ്യക്ഷനാകാന്‍ ഇല്ലെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ സുരേഷ് ഗോപി എം പി . വി മുരളീധരനോ കെ സുരേന്ദ്രനോ പറഞ്ഞാലും താന്‍ ആ സ്ഥാനത്തേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മോദിയും അമിത് ഷായും അതു പറയില്ല. അധ്യക്ഷന്‍ ആകേണ്ടത് സിനിമാക്കാരല്ല രാഷ്ട്രീയക്കാരാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് സുരേഷ് ഗോപി പറഞ്ഞു.  പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

'ഭരണപരമായി എന്തു ചെയ്യുമെന്നു നോക്കട്ടെ. അത് ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കില്‍ അപ്പോള്‍ നോക്കാം. കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം വിളിക്കും. അവരുടെ ആകുലതകള്‍ ചര്‍ച്ച ചെയ്യും. നേരത്തേ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് വേഗം കൂട്ടു'മെന്നും എം പി മാധ്യമങ്ങളോട് പറഞ്ഞു.

'പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകള്‍ക്ക് വിഷമവും ഇല്ല. ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്നു നടിക്കരുതെ'ന്നും അദ്ദേഹം   കൂട്ടിച്ചേര്‍ത്തു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക