America

പ്രധാനമന്ത്രി മോഡിക്കെതിരെ നാളെ രാവിലെ ന്യു യോർക്കിൽ പ്രതിഷേധ റാലി

Published

on

ന്യു യോർക്ക്: പ്രധാന മന്ത്രി നരേന്ദ്ര മോഡി നാളെ (ശനി) രാവിലെ ഒൻപതു മണിക്ക് യു.എന്നിൽ പ്രസംഗിക്കുമ്പോൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, വിവിധ ക്രൈസ്തവ-മുസ്ലിം-സിക്ക് സംഘടനകൾ  എന്നിവ  പുറത്ത്  പ്രതിഷേധ റാലി നടത്തും.

റാലിയിൽ പങ്കെടുക്കാൻ രാവിലെ 8:30-നു ഹാമർഷോൾഡ് പ്ലാസയിൽ എത്തുക. 47-മത്  സ്ട്രീറ്റ്. ഫസ്റ്റ് അവന്യുവിന്റെയും  സെക്കൻഡ് അവന്യുവിന്റെയും  മദ്ധ്യേ. (Hammarskjöld Plaza, E 47th St, New York, NY 10017; between  1st and 2nd Avenues)

ക്വീൻസിൽ   നിന്ന് പ്രത്യേക ബസ് ഉണ്ടായിരിക്കും. (2000 Hillside Avenue, North New Hyde Park, NY 11040)

പ്രതിഷേധം  സംബന്ധിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ മോദി  സർക്കാരിന്റെ നാനാവിധമായ പരാജയങ്ങൾ ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ തകർക്കുന്നതും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതുമായ നയങ്ങൾക്കെതിരാണ് പ്രതിഷേധമെന്നു പ്രസ്താവന ചൂണ്ടിക്കാട്ടി.

എന്നാൽ  ഇന്ത്യയും അമേരിക്കയും തമ്മിലുള്ള  ഉഭയകക്ഷി ബന്ധത്തെ ഐ.ഓ.സി ശക്തമായി പിന്തുണയ്ക്കുന്നു.  അത്തരം   ബന്ധം വളർത്തുന്ന എല്ലാ ശ്രമങ്ങളെയും പ്രശംസിക്കുകയും ചെയ്യുന്നു,  പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന തീവ്രവാദത്തിന്റെ പശ്ചാത്തലത്തിൽ. 

ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ തകർച്ച, കോവിഡ് -19 നേരിടുന്നതിലെ പരാജയം, തൊഴിലില്ലായ്മ രൂക്ഷമായത്,  കർഷകർക്കിടയിൽ നിരാശയും അശാന്തിയും ഉണ്ടാക്കിയത് തുടങ്ങിയവയിലൊക്കെ  IOC-USA കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. അന്യായമായ കാർഷിക നിയമങ്ങൾ, സ്വകാര്യ സംരംഭങ്ങൾക്ക് അനുകൂലമായി പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലക്കുന്നത്, ഇന്ത്യയുടെ  മതേതര ഘടന തകർക്കുന്ന ക്രൂരമായ ആക്രമണങ്ങൾ എന്നിവയിലും  ഐ .ഓ.സി ശക്തമായി പ്രതിഷേധിക്കുന്നു. 

നിർണായക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സത്യസന്ധതയുടെ അഭാവവും  മോദി  അഡ്മിനിസ്ട്രേഷന്റെ  ജനാധിപത്യവിരുദ്ധമായ നയങ്ങളെയും ഐ.ഓസി അപലപിക്കുന്നു.

കോവിഡിനെ നേരിട്ടതിൽ പരാജയപ്പെട്ട  ഗവൺമെന്റിനോടുള്ള കടുത്ത അതൃപ്തിയും  പ്രകടിപ്പിക്കുന്നു, പ്രത്യേകിച്ച് 2021 മാർച്ചിൽ രാജ്യത്തെ ബാധിച്ച രണ്ടാമത്തെ തരംഗത്തെ നേരിട്ടത്.  നിലവിലുള്ള വിഭവങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്നതിൽ പ്ലാനിംഗിന്റെ  അഭാവം ഉണ്ടായിരുന്നു.  രണ്ടാമത്തെ തരംഗം  നേരിടുന്നതിൽ വന്ന  കെടുകാര്യസ്ഥത രാജ്യത്തുടനീളം വൻതോതിൽ  മരണങ്ങൾക്ക് കാരണമായി.  അത് എത്രയെന്ന് ഇപ്പോഴും പൂർണ്ണമായി കണക്കാക്കപ്പെട്ടിട്ടില്ല. രണ്ടാം തരംഗത്തെക്കുറിച്ചുള്ള വസ്തുതാപരമായ കണക്കുകളും വിവരങ്ങളും പുറത്തുവിടാതിരിക്കുകയും ഈ നിർണായക വിഷയത്തിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും  ചെയ്യുകയാണുണ്ടായത്..                                                                   

മുൻവിധിയുടെയും വിദ്വേഷത്തിന്റെയും വർഗീയ വിഷം ചീറ്റുന്ന പ്രമുഖ ബി.ജെ.പി നേതാക്കളുടെ  പ്രസ്താവനകളിലൂടെ ന്യൂനപക്ഷങ്ങൾക്കെതിരായ വ്യാപകമായ ആൾക്കൂട്ട ആക്രമണങ്ങൾക്ക് മോദി സർക്കാർ ഉത്തരവാദിയാണ്. ഡൽഹി കലാപം ഈ ഭരണകൂടം പിന്തുടരുന്ന വിദ്വേഷപ്രേരിത നയങ്ങളുടെ ഉപോൽപ്പന്നമല്ലാതെ മറ്റൊന്നുമല്ല. ബിജെപി ഭരണത്തിന് കീഴിൽ, സേവന സംഘടനകളുടെ എഫ്സിആർഎ റദ്ദാക്കുകയും അവരിൽ ചിലരെ രാജ്യത്തിന് പുറത്താക്കുകയും ചെയ്തു. മാധ്യമങ്ങളെ ഭീഷണിപ്പെത്തി വരുതിയിലാക്കി. ജുഡീഷ്യറിയും  സമ്മർദ്ദത്തിലായതോടെ, നെഹ്രുജിയും അംബേദ്കർ ജിയും രൂപം കൊടുത്ത  സ്ഥാപനങ്ങൾ ആട്ടി ഉലയുന്നു.  വ്യക്തിപരമായ വിയോജിപ്പുകൾ ഇല്ലാതാക്കാൻ  യു.എ.പി.എ. പോലുള്ള കടുത്ത നിയമം  ഉപയോഗിക്കുന്നു. സർക്കാർ നയങ്ങളെ വിമർശിക്കുന്നവരെ  ദേശവിരുദ്ധർ എന്ന് മുദ്രകുത്തുന്നു.

നിയമവിരുദ്ധവും രഹസ്യമായി പാസാക്കിയ  ഫാം ബില്ലുകളിൽ   പ്രതിഷേധിക്കുന്ന കർഷകർക്ക്  ഐ.ഓ.സി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു . ചൈന, പാകിസ്ഥാൻ, ഇപ്പോൾ അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഭീഷണി വർദ്ധിച്ച സാഹചര്യത്തിൽ, ഇന്ത്യയുടെ സുരക്ഷയെക്കുറിച്ച് ഐഒസി ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നു. ഇന്ത്യയുടെ സുരക്ഷക്കുള്ള ഭീഷണി സംബന്ധിച്ചും   അവയെ നേരിടാൻ സർക്കാർ കൈക്കൊണ്ട നടപടികളെപ്പറ്റിയും  എല്ലാ വസ്തുതകളും  സർക്കാർ  പൗരന്മാരുമായി  പങ്കു വയ്ക്കണം.

നിയമവിരുദ്ധവും അധാർമികവുമായ മാർഗ്ഗങ്ങളിലൂടെ മോദി  സർക്കാർ ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ താഴെയിറക്കുന്നതിനുള്ള ജനാധിപത്യവിരുദ്ധവും അഴിമതി നിറഞ്ഞതുമായ  മാർഗ്ഗങ്ങൽ സ്വീകരിക്കുന്നതിനെയും  അപലപിച്ചു.  പ്രധാനമന്ത്രി  രാജ്യത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളിൽ ജനങ്ങളോട് പ്രതികരിക്കണമെന്നും ന്യൂയോർക്കിലും പിന്നീട് ഇന്ത്യയിലും മാധ്യമങ്ങളെ അഭിസംബോധന ചെയ്യണമെന്നും  ഐ.ഓ.സി. അഭ്യർത്ഥിക്കുന്നു. അത് പോലെ  സുതാര്യത പാലിക്കുകയും സത്യം പറയുകയും ചെയ്യണം. 

വൈറസിന്റെ രണ്ടാം തരംഗത്തിന്റെ കാര്യത്തിൽ   ശ്രീ രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള ജാഗ്രതയ്ക്കും അഭ്യർത്ഥനകൾക്കും IOC USA അഭിനന്ദനവും പൂർണ്ണ പിന്തുണയും പ്രകടിപ്പിക്കുന്നു.  ഇത് അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തത് ഇന്ത്യയിൽ ഒരു ദുരന്തത്തിന് കാരണമായി.  അവസാനമായി, IOC-USA ഈ  പ്രതിസന്ധി കാലത്ത്   ഇന്ത്യയിലെ ജനങ്ങളോടുള്ള വ്യക്തമായ ഐക്യദാർദ്യം  പ്രകടിപ്പിക്കുന്നു.

 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഈ മനോഹര തീരത്തുവരുമോ ഇനിയൊരു ജൻമം കൂടി (നൈന മണ്ണഞ്ചേരി)

മാത്യു കുരവക്കലിന് യാത്ര അയപ്പ്

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

ഉറ്റ ബന്ധു ആര്? നമിതാ ജേക്കബിന്റെ പോസ്റ്റ് വരുത്തിയത് നയം മാറ്റം

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75) ഹൂസ്റ്റണില്‍ അന്തരിച്ചു

കനത്ത മഴയും കാറ്റും: ന്യൂജേഴ്‌സിയും ന്യൂയോർക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാക്സിൻ വിരുദ്ധർക്ക് ഫ്ലോറിഡ ഗവർണറുടെ വാഗ്‌ദാനം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷനില്‍ മെഗാ മോഹിനിയാട്ടം

ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പ്രൊഫ: വി ജി തമ്പി യുടെ 'അന്ത്യ ശയന'ത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

അമ്മ കേരളാപിറവി ആഘോഷം ഒക്ടോബർ 30ന്

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

മാരത്തൺ ഓട്ടത്തിൽ തുടർ വിജയഗാഥയുമായി  സിറിൽ ജോസ്, ജെയിംസ് തടത്തിൽ

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു

കേരള സെന്ററിന്റെ 29-ാം വാർഷിക അവാർഡ് നൈറ്റ് നവംബർ 13 ശനി

പ്രേഷിതപ്രവർത്തനം മത പരിവർത്തനം മാത്രമല്ല : മാർ ജോയി ആലപ്പാട്ട്

എക്‌സിക്യൂട്ടീവ് ഓവര്‍റീച്ച് നടത്തുന്നത് ആരാണ്?- (ഏബ്രഹാം തോമസ്)

റിച്ചാര്‍ഡ് വര്‍മ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം

യുനൈറ്റഡ് എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് ജേക്കബ് സിഫോലിയായുടെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സ് ഒക്ടോബര്‍ 29 മുതല്‍ 31 വരെ അറ്റ്‌ലാന്റായില്‍

ബേബി ചെറിയാൻ (97 ) കാൽഗറിയിൽ അന്തരിച്ചു

കുമാരന്‍ (69,സുവര്‍ണ ട്രാവല്‍സ്) അന്തരിച്ചു

വെര്‍ജീനിയ ഗവര്‍ണര്‍ ആരായിരിക്കും? (കാര്‍ട്ടുണ്‍: സിംസണ്‍)

ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു

ന്യൂയോർക്ക് സിറ്റി ഏർലി വോട്ടിംഗ് ശനിയാഴ്ച ആരംഭിച്ചു

വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ പള്ളിയില്‍ തിരുനാളിന് കൊടിയേറി

View More