America

പ്രധാനമന്ത്രി മോദി: ക്വാഡ് ഇന്തോ-പസഫിക്കിൽ സമാധാനവും സമൃദ്ധിയും കൊണ്ടുവരും

Published

on

വാഷിംഗ്ടൺ, ഡി.സി: ക്വാഡ്  കൂട്ടുകെട്ട് ഇന്തോ-പസഫിക് മേഖലയ്ക്കും ലോകത്തിനും സമാധാനവും സമൃദ്ധിയും കൈവരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിൽ നടന്ന നാല് നേതാക്കളുടെ ഉച്ചകോടിയുടെ തുടക്കത്തിൽ പറഞ്ഞു.

ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ, നല്ല ആശയങ്ങളും ക്രിയാത്മക സമീപനവുമായി ക്വാഡ് മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നു, വൈറ്റ് ഹൗസിൽ   പ്രസിഡന്റ് ജോ ബൈഡനും ജപ്പാൻ  പ്രധാനമന്ത്രി യോഷിഹൈഡെ സുഗയും  ഓസ്ട്രേലിയയിലെ സ്കോട്ട് മോറിസണും തമ്മിലുള്ള ചർച്ചക്ക് മുന്നോടിയായി മോദി  പറഞ്ഞു.

വിതരണ ശൃംഖല, സുരക്ഷ, കാലാവസ്ഥാ  വ്യതിയാനം , കോവിഡ് പ്രതികരണം, അല്ലെങ്കിൽ സാങ്കേതിക സഹകരണം എന്നിവയെപ്പറ്റി  സുഹൃത്തുക്കളുമായി ചർച്ച ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്, അദ്ദേഹം ഹിന്ദിയിൽ പറഞ്ഞു

'ലോകത്തിന്  നന്മയ്ക്കുള്ള  ശക്തിയായി  ക്വാഡ് ഐക്യപ്പെട്ടിരിക്കുന്നു,' അദ്ദേഹം പറഞ്ഞു. 'ഇന്തോ-പസഫിക്കിലും ലോകത്തും  ക്വാഡ് സഹായം സമാധാനവും സമൃദ്ധിയും കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്,' അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചയിൽ ബൈഡൻ നേതാക്കളെ സ്വാഗതം ചെയ്തു. ഇന്തോ-പസഫിക് മേഖലയ്ക്ക് ഒരു ബില്യൺ വാക്സിൻ നൽകാനുള്ള നടപടികൾ സുഗമമായി പോകുന്നുവെന്ന് ബൈഡൻ പറഞ്ഞു. ക്വാഡ്  രാജ്യങ്ങളിൽ നിന്നുള്ള STEM വിദ്യാർത്ഥികൾക്ക് 25 സ്കോളർഷിപ്പുകൾ വീതം ഗ്രാഡ്വേറ്റ്  പഠനത്തിന് നൽകും. 

സുഗയും മോറിസണും തങ്ങളുടെ പ്രാരംഭ പ്രസംഗങ്ങളിൽ ഇന്തോ-പസഫിക് സുരക്ഷയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

സുഗ പറഞ്ഞു, നമ്മുടെ നാല് രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ഐക്യവും സ്വതന്ത്രവും  തുറന്നതുമായ ഒരു ഇന്തോ-പസഫിക്കിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും പ്രകടമാക്കുന്നു.

മോറിസൺ പറഞ്ഞു, സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോ-പസഫിക്കിൽ ഞങ്ങൾ വിശ്വസിക്കുന്നു,  നമ്മുടേതുപോലുള്ള ജനാധിപത്യങ്ങൾ എങ്ങനെ കാര്യങ്ങൾ സാധിക്കുമെന്ന് തെളിയിക്കുന്നതാണ് ക്വാഡ്.

എന്നാൽ ഇതൊരു സൈനിക കൂട്ടുകെട്ട് അല്ലെന്ന് നേരത്തെ യു.എസ. വ്യക്തമാക്കി. ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, യുഎസ് എന്നിവയുടെ കൂട്ടുകെട്ടായ  ക്വാഡ് എന്താണെന്നതിനെക്കുറിച്ച്  ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വിശദമായ സൂചന നൽകി.

ക്വാഡ് അനൗദ്യോഗിക ഒത്തുചേരലാണെന്ന് ഞാൻ അടിവരയിടാൻ ആഗ്രഹിക്കുന്നു.  ഞങ്ങൾ ദിവസേനയുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുന്നു. ഇത് ഒരു പ്രാദേശിക സുരക്ഷാ സംഘടനയല്ല. നിലവിലെ പരിതസ്ഥിതിയിൽ ഇന്തോ-പസഫിക് നേരിടുന്ന വെല്ലുവിളികളുമായി ബന്ധപ്പെട്ട പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഞങ്ങൾ ശ്രമിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഈ മനോഹര തീരത്തുവരുമോ ഇനിയൊരു ജൻമം കൂടി (നൈന മണ്ണഞ്ചേരി)

മാത്യു കുരവക്കലിന് യാത്ര അയപ്പ്

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

ഉറ്റ ബന്ധു ആര്? നമിതാ ജേക്കബിന്റെ പോസ്റ്റ് വരുത്തിയത് നയം മാറ്റം

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75) ഹൂസ്റ്റണില്‍ അന്തരിച്ചു

കനത്ത മഴയും കാറ്റും: ന്യൂജേഴ്‌സിയും ന്യൂയോർക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാക്സിൻ വിരുദ്ധർക്ക് ഫ്ലോറിഡ ഗവർണറുടെ വാഗ്‌ദാനം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷനില്‍ മെഗാ മോഹിനിയാട്ടം

ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പ്രൊഫ: വി ജി തമ്പി യുടെ 'അന്ത്യ ശയന'ത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

അമ്മ കേരളാപിറവി ആഘോഷം ഒക്ടോബർ 30ന്

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

മാരത്തൺ ഓട്ടത്തിൽ തുടർ വിജയഗാഥയുമായി  സിറിൽ ജോസ്, ജെയിംസ് തടത്തിൽ

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു

കേരള സെന്ററിന്റെ 29-ാം വാർഷിക അവാർഡ് നൈറ്റ് നവംബർ 13 ശനി

പ്രേഷിതപ്രവർത്തനം മത പരിവർത്തനം മാത്രമല്ല : മാർ ജോയി ആലപ്പാട്ട്

എക്‌സിക്യൂട്ടീവ് ഓവര്‍റീച്ച് നടത്തുന്നത് ആരാണ്?- (ഏബ്രഹാം തോമസ്)

റിച്ചാര്‍ഡ് വര്‍മ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം

യുനൈറ്റഡ് എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് ജേക്കബ് സിഫോലിയായുടെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സ് ഒക്ടോബര്‍ 29 മുതല്‍ 31 വരെ അറ്റ്‌ലാന്റായില്‍

ബേബി ചെറിയാൻ (97 ) കാൽഗറിയിൽ അന്തരിച്ചു

കുമാരന്‍ (69,സുവര്‍ണ ട്രാവല്‍സ്) അന്തരിച്ചു

വെര്‍ജീനിയ ഗവര്‍ണര്‍ ആരായിരിക്കും? (കാര്‍ട്ടുണ്‍: സിംസണ്‍)

ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു

ന്യൂയോർക്ക് സിറ്റി ഏർലി വോട്ടിംഗ് ശനിയാഴ്ച ആരംഭിച്ചു

വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ പള്ളിയില്‍ തിരുനാളിന് കൊടിയേറി

View More