Image

പിങ്ക് പോലീസ് വിചാരണ ; എട്ടു വയസ്സുകാരിയും കുടുംബവും കടുത്ത സമരത്തിലേയ്ക്ക്

ജോബിന്‍സ് Published on 25 September, 2021
പിങ്ക് പോലീസ് വിചാരണ ;  എട്ടു വയസ്സുകാരിയും കുടുംബവും കടുത്ത സമരത്തിലേയ്ക്ക്
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പിങ്ക് പോലീസ് കോണ്‍സ്റ്റബിള്‍ രജിത പരസ്യമായി വിചാരണ ചെയ്ത എട്ടു വയസ്സുകാരിയും കുടുംബവും കടുത്ത സമരത്തിലേയ്ക്ക് നീങ്ങുന്നു. തങ്ങളെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം .

ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കാനാണ് ഇവരുടെ നീക്കം. ഇന്നാണ് ഉപവാസ സമരം നടക്കുന്നത്. പോലീസ് രജിതയ്‌ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തിയെങ്കിലും രജിതയുടെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

ഐജി ഹര്‍ഷിത അട്ടെല്ലൂരിയ്ക്കായിരുന്നു അന്വേഷണ ചുമതല. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ രജിതയ്ക്ക് തെറ്റ് സംഭവിച്ചിട്ടില്ല ജാഗ്രത കുറവ് മാത്രമാണ് ഉണ്ടായതെന്നായിരുന്നു കണ്ടെത്തിയത്. ഇതിനാല്‍ ഇനി നടപടികള്‍ ഉണ്ടാവാന്‍ സാധ്യതയില്ല. 

ഈ സാഹചര്യത്തിലാണ് എട്ട് വയസ്സുകാരിയും കുടുംബവും കടുത്ത സമരത്തിലേയ്ക്ക് നീങ്ങുന്നത്. ആറ്റിങ്ങലില്‍ വച്ചായിരുന്നു എട്ടുവയസ്സുകാരിയായ കുട്ടിയ്ക്കും അച്ഛനും ദുരനുഭവം ഉണ്ടായത്. തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു രജിത ഇവരെ പരസ്യമായി ചോദ്യം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക