Image

ആംബുലന്‍സ് അപകടത്തില്‍ പെട്ട് കോവിഡ് രോഗി മരിച്ചു

ജോബിന്‍സ് Published on 25 September, 2021
ആംബുലന്‍സ് അപകടത്തില്‍ പെട്ട് കോവിഡ് രോഗി മരിച്ചു
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു. കോവിഡ് രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന കോവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി. പിള്ളയാണ് മരിച്ചത്. 65 വയസ്സായിരുന്നു ഇവര്‍ക്ക്. 

ദേശീയ പാതയില്‍ ആലപ്പുഴ എരമല്ലൂരില്‍ വച്ചാണ് അപകടം. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക്  കൊണ്ടു പോകും വഴിയാണ് അപകടം സംഭവിച്ചത്. ഷീലയുടെ മകന്‍ ഡോ. മഞ്ജുനാഥ് , ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരും വാഹനത്തിലുണ്ടായിരുന്നു. 

ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക