Image

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ഇനി യോഗം വേണ്ടെന്ന് സിപിഎം

ജോബിന്‍സ് Published on 25 September, 2021
നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ഇനി യോഗം വേണ്ടെന്ന് സിപിഎം
നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ഇനി യോഗം വിളിക്കേണ്ട ആവശ്യമില്ലെന്ന തീരുമാനത്തില്‍ സിപിഎം. മതനേതാക്കളുടെ യോഗമോ അല്ലെങ്കില്‍ സര്‍വ്വ കക്ഷിയോഗമോ ഒന്നും വേണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. വിഷയത്തില്‍ ഇരു മുന്നണികളും നിലപാട് വ്യക്തമാക്കി കഴിഞ്ഞു. 

മുഖ്യമന്ത്രിയും പാലാ രൂപതാധ്യക്ഷന്‍ മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ അപലപിച്ചു. വിവിധ മതസംഘടനകളും ഈ പ്രസ്താവനയ്‌ക്കെതിരാണ് ഈ സാഹചര്യത്തിലാണ് ഇനിയും യോഗം വിളിച്ച് പാലാ രൂപതാധ്യക്ഷന്റെ പ്രസ്താവനയെ അപലപിക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചത്. 

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും വിവിധ മതസംഘടനകളെ ഒന്നിച്ചിരുത്തി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് മുന്‍ കൈ എടുത്ത് മത നേതാക്കളുടെ യോഗം വിളിക്കുമെന്നാണ് വി.ഡി. സതീശനും കെ. സുധാകരനുമടക്കമുള്ള നേതാക്കള്‍ പറയുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക