Image

പുനഃസംഘടനയില്‍ അതൃപ്തി: വി.എം സുധീരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചു

Published on 25 September, 2021
 പുനഃസംഘടനയില്‍  അതൃപ്തി: വി.എം സുധീരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചു


തിരുവനന്തപുരം: പുനഃസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ രാജി തുടരുന്നു. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീകരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചു. രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് കൈമാറി. സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും സുധീരന്‍ അറിയിച്ചു. എന്നാല്‍ രാജിയുടെ കാരണം രാജിക്കത്തില്‍ പറയുന്നില്ല.  

കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം സുധീരന്‍ അംഗമായിരുന്ന ഏക സമിതി രാഷ്ട്രീയകാര്യ സമിതിയായിരുന്നു. കെ.പി.സി.സി പുനഃസംഘടന പട്ടിക 30ന് പ്രഖ്യാപിക്കാനിരിക്കേയാണ് രാജി. പുനഃസംഘടനയില്‍ താനുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന വിമര്‍ശനം നേരത്തെ അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതോടെ കെ.സുധാകരന്‍ നേരിട്ടെത്തി അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് എത്താനിരിക്കേയാണ് രാജി. 

ഹൈക്കമാന്‍ഡിന് താല്‍പര്യമുള്ള നേതാവ് കൂടിയായതിനാല്‍ രാജിയില്‍ തൃപ്തികരമായ വിശദീകരണം സംസ്ഥാന നേതൃത്വം നല്‍കേണ്ടിവരും. 

ഡി.സി.പ്രസിഡന്റുമാരുടെ നിയമനത്തിനു പിന്നാലെ േകാണ്‍ഗ്രസില്‍ പൊട്ടിത്തെറി നടന്നിരുന്നു. പാലക്കാട് മുന്‍ ഡി.സി.സി അധ്യക്ഷന്‍ എം.വി ഗോപിനാഥ്, കെ.പി അനില്‍കുമാര്‍, പി.എസ് പ്രശാന്ത് തുടങ്ങിയവര്‍ കോണ്‍ഗ്രസ് വിട്ടു. അനില്‍ കുമാറും പ്രശാന്തും സി.പി.എമ്മില്‍ ചേരുകയും ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക