Image

കോവിഡ്: ഇന്ത്യയില്‍ 29,616 പ്രതിദിന രോഗികളും 28,046 രോഗമുക്തരും; മരണം 290

Published on 25 September, 2021
കോവിഡ്: ഇന്ത്യയില്‍ 29,616 പ്രതിദിന രോഗികളും 28,046 രോഗമുക്തരും; മരണം 290
ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തില്‍ മുന്‍ ദിവസത്തെ അപേക്ഷിച്ച് കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,616 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 28,046 പേര്‍ രോഗമുക്തരായി. 290 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന രോഗികളില്‍ ഇന്നലത്തെ അപേക്ഷിച്ച് 5.6% കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 

പുതിയ രോഗികളില്‍ 17,983 പേരും മരണത്തില്‍ 127 എണ്ണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

നിലവില്‍ 3,01,442 സജീവ രോഗികളുണ്ട്. 3,28,76,319 പേര്‍ രോഗമുക്തരായി. 4,46,658 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 97.78% ആണ് രോഗമുക്തി നിരക്ക്. 

ഇതുവരെ 84,89,29,160 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 71,04,051 ഡോസ് ഇന്നലെ മാത്രം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

അതേസമയം, ഡെല്‍റ്റ വകഭേദം വ്യാപനം രൂക്ഷമായതോടെ യു.കെ, യു.എസ് എന്നിവിടങ്ങളില്‍ മരണം ഉയരുന്നതായി റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക