Image

അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്; യുഎന്‍ പൊതുസഭയില്‍ മോദി

Published on 25 September, 2021
 അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്; യുഎന്‍ പൊതുസഭയില്‍ മോദി

ന്യൂയോര്‍ക്ക്:  യു.എന്‍ പൊതുസഭയില്‍ പാകിസ്താനെതിരെ പരോക്ഷ വിമര്‍ശമുന്നയിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ ചില രാജ്യങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ലോകമെങ്ങും തീവ്രവാദവും മൗലികവാദവും വര്‍ധിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്ക് അത് വിനയാകും. അഫ്ഗാനിസ്താനെ സ്വാര്‍ഥ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുത്. അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്.

സമുദ്രമേഖലകള്‍ കൈവശപ്പെടുത്താനുള്ള നീക്കം തടയണം. ഇന്ത്യയുടെ പുരോഗതി ലോകത്തിന്റെ പുരോഗതിയുടെ വേഗത വര്‍ധിപ്പിക്കും. ഇന്ത്യ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറും. വികസനമെന്നത് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാകണം.

100 വര്‍ഷത്തിനിടിയിലെ ഏറ്റവും തീവ്രമായ മഹാമാരിയെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ലോകം നേരിടുന്നത്. ഇന്ത്യയില്‍ വാക്സിന്‍ നിര്‍മിക്കുന്നതിനായി എല്ലാ വാക്സിന്‍ കമ്പനികളേയും ക്ഷണിക്കുന്നു. ഒരു ദിവസം ഒരു കോടി വാക്സിന്‍ നല്‍കാനുള്ള പ്ലാറ്റ്ഫോമാണ് കോവിന്‍. ലോകത്തെ ആദ്യത്തെ ഡി.എന്‍.എ വാക്സിന്‍ വികസിപ്പിച്ച രാ
ജ്യമാണ് ഇന്ത്യയെന്നും ആര്‍എന്‍എ വാക്സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തുടങ്ങിയ പ്രധാനമന്ത്രിയുടെ പ്രസംഗം 20 മിനിറ്റ് നീണ്ടുനിന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക