ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

(സലിം ആയിഷ : ഫോമാ പി ആർ ഓ) Published on 25 September, 2021
ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമയുടെ  സെൻട്രൽ റീജിയൻ ഭാരവാഹികളും, അംഗ സംഘടനാ  നേതാക്കളും പങ്കെടുത്ത വിശേഷാൽ യോഗം സെപ്റ്റംബർ 23 ന് ഷിക്കാഗോയിലെ CMA ഹാളിൽ സെൻട്രൽ റീജിയൻ ആർ.വി.പി ജോൺ പാട്ടപ്പതിയുടെ അദ്ധ്യക്ഷതിയിൽ നടന്നു.

യോഗത്തിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് പങ്കെടുത്തു. ദേശീയ, പ്രാദേശിക തലങ്ങളിൽ ഫോമാ തുടങ്ങിവെച്ചതും തുടർന്ന് കൊണ്ടിരുക്കുന്നതുമായ സന്നദ്ധ പ്രവർത്തനങ്ങളെ കുറിച്ച്  യോഗം ചർച്ച ചെയ്തു. സെൻട്രൽ റീജിയൻ ഭാരവാഹികളും അംഗ സംഘടനാ ഭാരാവാഹികളും, ഫോമയുടെ പ്രവർത്തങ്ങൾ വിജയിപ്പിക്കുന്നതിനായി എല്ലാ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു.

ഫോമാ ജോയിന്റ്  സെക്രട്ടറി ജോസ് മണക്കാട്ട്,  നാഷണൽ കമ്മിറ്റി അംഗങ്ങളായ  ജോൺസൺ കണ്ണൂക്കാടൻ, ആന്റോ കവലക്കൽ, വനിതാ ഫോറം വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കുളം, ഫോമാ മുൻ  പ്രസിഡൻറ് ബെന്നി വാച്ചാച്ചിറ, മുൻ വൈസ് പ്രസിഡന്റ് സ്റ്റാൻലി കളരിക്കമുറി, മുൻ ദേശീയ കമ്മറ്റി അംഗം ആഷ്‌ലി ജോർജ്ജ്, മുൻ കൺവെൻഷൻ ചെയർമാൻ സണ്ണി വള്ളിക്കുളം, ട്രഷറർ മനോജ്, സി.എം.എ മുൻ പ്രസിഡന്റ് രഞ്ജൻ എബ്രഹാം, സി.എം.എ ഭാരവാഹികളായ ആഗ്‌നസ് തെങ്ങുംമൂട്ടിൽ, ജിതേഷ് ചുങ്കത്ത്, കൾച്ചറൽ അഫയേഴ്‌സ് സെക്രട്ടറി അച്ഛൻ കുഞ്ഞു മാത്യു, ഐ.എം.എ പ്രസിഡന്റ് ഷിബു കുളങ്ങര,വൈസ് പ്രസിഡന്റ് ജോയ് പീറ്റേഴ്സസ്, ജോർജ്ജ് മാത്യു, തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തുഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തുഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക