Image

റോമിലേയ്ക്ക് പോകാന്‍ മമതയ്ക്ക് അനുമതിയില്ല ; പ്രതിഷേധിച്ച് തൃണമൂല്‍

ജോബിന്‍സ് Published on 26 September, 2021
റോമിലേയ്ക്ക് പോകാന്‍ മമതയ്ക്ക് അനുമതിയില്ല ; പ്രതിഷേധിച്ച് തൃണമൂല്‍
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നു തിരിച്ചടി. റോമില്‍ നടക്കാനിരിക്കുന്ന രാജ്യാന്തര സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മമതാ ബാനര്‍ജിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അടുത്തമാസം ആറ് , ഏഴ് തിയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ മമതയ്ക്ക് ക്ഷണമുണ്ടായിരുന്നു. 

രാജ്യാന്തര സമാധാന സമ്മേളനം എന്നത് മുഖ്യമന്ത്രി തലത്തില്‍ പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പോപ് ഫ്രാന്‍സീസ്, ആംഗലെ മെര്‍ക്കല്‍ എന്നിവരാണ് പരിപാടിയിലെ മറ്റു പ്രാംസംഗികര്‍. റോമന്‍ കാത്തലിക് പ്രസ്ഥാനമായ സാന്റ് എജിഡിയോവിന്റെ പ്രസിഡന്റാണ് മമതയെ ക്ഷണിച്ചത്. 

മുമ്പ് മമത ബാനര്‍ജിയുടെ ചൈന സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇറ്റലി സന്ദര്‍ശിക്കുന്നതിനും അനുമതി നിഷേധിച്ചതോടെ  കടുത്ത പ്രതിഷേധമാണ് തൃണമൂല്‍ നേതാക്കള്‍ ഉയര്‍ത്തുന്നത്. ഇറ്റലിയില്‍ പോകുന്നതില്‍ എന്താണ് പ്രശ്‌നമെന്നും ബംഗാളുമായി കേന്ദ്രത്തിന് എന്താണ് പ്രശ്‌നമുള്ളതെന്ന് വ്യക്തമാക്കണമെന്നും തൃണമൂല്‍ നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക