മാനസം (ജാനി, കവിത)

Published on 26 September, 2021
മാനസം (ജാനി, കവിത)

മഴയാണ്
മഞ്ഞാണ്
വെയിലാണ്
കുളിരാണ്
നിഴലാണ്
നിറമാണ്
നിയെനിക്ക്

വശ്യസുഗന്ധമായ്
നിറയുന്നു
നീയെന്നിൽ
നറുനിലാ
തിങ്കളിൻ
വെണ്മയാണ്

നനവുള്ളരോർമ
പകരുന്ന
പവനനായ്
തഴുകി
തലോടുന്നു
നീയെന്നുമേ

കണ്ണടച്ചാലെൻ്റ
കരളിൽ
നിറയുന്നു
വശ്യതയോടെന്നെ
വാരിപ്പുണരുന്നു

വാടിക്കരിഞ്ഞാ
ചൊടികളെ
ചുംബിച്ചു
തളിരാക്കിടും


നിശയിലൂടൊഴുകുന്ന
നിദ്രയകന്നെൻ്റെ
മാനസം
മണിവീണ
മീട്ടിടുന്നു

മഴയായിനിയും
മഞ്ഞായിനിയും
വെയിലായും
കുളിരായും
വന്നിടേണം


നിറമുള്ള
കനവുകൾ
കണ്ടു ഞാൻ
മയങ്ങുമ്പോൾ
നിഴലായ്
നീയെന്നരികിൽ
വേണം.....

മാനസം (ജാനി, കവിത)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക