കോവിഡോണം (ഇബ്രാഹിം മൂർക്കനാട്, കവിത)

Published on 26 September, 2021
കോവിഡോണം (ഇബ്രാഹിം മൂർക്കനാട്, കവിത)

കോവിഡ് മഹാമാരിയിൽ
ജീവൻ പൊലിഞ്ഞോരേ...
സ്മരിക്കട്ടെ പ്രണമിക്കട്ടെ
നിങ്ങൾതൻ ഓർമകളെ
തിരുവോണപ്പുലരിയിൽ.

പിന്നിട്ട ഓണ നാളിലെല്ലാം
ഓണക്കോടികളണിഞ്ഞു
ഓണപ്പാട്ടുകൾ പാടി
ഊഞ്ഞാലാടി
നൃത്തമാടിയവർ നമ്മൾ

ഈ തിരുവോണ നാളിൽ
ആരവങ്ങളില്ലാതെ
അകന്നകന്നിരുന്നു
ഒറ്റക്കോണമുണ്ണാൻ
വിധിക്കപ്പെട്ടവർ നമ്മൾ

ഇനിവരുമൊരോണ നാളിൽ
ശർക്കരപ്പേരിയും
കായ വറുത്തതും
നാരങ്ങക്കറി ഇഞ്ചിക്കറിയും
വലിയ പപ്പടം
പരിപ്പിൻകറി നെയ്യും
സാമ്പാർ കാളൻ
അവിയൽ തോരൻ
എരിശ്ശേരി പുളിശ്ശേരി
പച്ചടി കിച്ചടി
തൈര് മോര് രസം
അട പ്രഥമൻ പാൽപ്പായസം
എല്ലാം കൂട്ടി
ചിരികളിതമാശകളോടെ
മൂടുപടമഴിച്ചു
കൂട്ടുകാരോടൊപ്പം
അടുത്തടുത്തിരുന്ന്
ഓണമുണ്ണാൻ
ഇനിയെത്ര നാൾ
കാത്തിരിക്കണം നമ്മൾ

കോവിഡോണം (ഇബ്രാഹിം മൂർക്കനാട്, കവിത)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക