കൊട്ടാരക്കര : ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം . രണ്ട് കടകള്‍ കത്തി നശിച്ചു.സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.പുലര്‍ച്ചെ അഞ്ചരക്ക് കൊട്ടാരക്കര പുത്തൂര്‍ റോഡില്‍ മുസ്ലിം സ്ട്രീറ്റ് മേല്‍പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ചായക്കടിലാണ് അപകടം ഉണ്ടായത് .
ചായക്കടയുടമ മുസ്ലിംസ്ട്രീറ്റ് ശാസ്താംമുകള്‍ വീട്ടില്‍ ഇസ്മായില്‍ (58) നാണ് പരിക്കേറ്റത്. ഗ്യാസ് സിലണ്ടറിന്റെ പൊട്ടിത്തെറിച്ച ചീളുകള്‍ കാലില്‍ തുളച്ചു കയറിയാണ് ഇസ്മായിലിന് കാലിനു ഗുരുതര പരിക്കേറ്റത്.